Asianet News MalayalamAsianet News Malayalam

ടെഹ്‌റാനില്‍ ശക്തമായ ഭൂചലനം; ഒരാള്‍ മരിച്ചു, ഏഴ് പേര്‍ക്ക് പരിക്ക്

ടെഹ്‌റാനിന്റെ കിഴക്കന്‍ പ്രദേശമായ,  55 കിലോമീറ്റർ  അകലെയുള്ള ദമാവന്ദ് നഗരത്തിന് സമീപത്താണ്  രാവിലെ ഭൂചലനം അനുഭവപ്പെട്ടത്. 

Earthquake in Iran kills one, sparks panic in capital Tehran
Author
Tehran, First Published May 8, 2020, 9:44 AM IST

ടെഹ്‌റാന്‍: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തില്‍ ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്., ആരോഗ്യ മന്ത്രാലയ വക്താവ് കിയാനുഷ് ജഹാന്‍പൂര്‍  ഇക്കാര്യം സ്ഥീരികരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് പുലര്‍ച്ചെയോടെയാണ് ഭൂചലനമുണ്ടയാത്. ടെഹ്‌റാനിന്റെ കിഴക്കന്‍ പ്രദേശമായ,  55 കിലോമീറ്റർ  അകലെയുള്ള ദമാവന്ദ് നഗരത്തിന് സമീപത്താണ്  രാവിലെ ഭൂചലനം അനുഭവപ്പെട്ടത്. പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലത്താണ് ഭൂചലനമുണ്ടായത്. തുടര്‍ന്ന് ആളുകള്‍ വീടുകള്‍ വിട്ട് പുറത്തേക്ക് ഓടി. തുടര്‍ ചലനങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്ന് വീടിനു പുറത്താണ് ആളുകള്‍ കഴിയുന്നതെന്ന്  വാര്‍ത്താ ഏജന്‍സിയായ എഎഫ്‍പി റിപ്പോര്‍ട്ട് ചെയ്തു.

Follow Us:
Download App:
  • android
  • ios