Asianet News MalayalamAsianet News Malayalam

ഹാ​​​​ഗി​​​​യ സോ​​​​ഫി​​​​യ ഇനി മോസ്ക് ; തുര്‍ക്കിയെ വിമര്‍ശിച്ച് യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​ന്‍

കോ​​​​വി​​​​ഡ്-19 മ​​​​ഹാ​​​​മാ​​​​രി മൂ​​​​ല​​​​മു​​​​ണ്ടാ​​​​യ വ​​​​ലി​​​​യ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​ശേ​​​​ഷം ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ ഹാ​​​​ഗി​​​​യ സോ​​​​ഫി​​​​യ​​​​യെ മോ​​​​സ്കാ​​​​ക്കി മാ​​​​റ്റി​​​​യ​​​​തി​​​​ലും മെ​​​​ഡി​​​​റ്റ​​​​റേ​​​​നി​​​​യ​​​​നി​​​​ലെ പ്ര​​​​കൃ​​​​തി​​​വാ​​​​ത​​​​ക പ​​​​ര്യ​​​​വേ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലും ഇ​​​​യു മ​​​​ന്ത്രി​​​​മാ​​​​ർ തു​​​​ർ​​​​ക്കി​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ച്ചു. 

EU chides Turkey over Haghia Sophia
Author
Brussels, First Published Jul 14, 2020, 10:38 AM IST

ബ്ര​​​​സ​​​​ൽ​​​​സ്: ഇ​​​​സ്താം​​​​ബൂ​​​​ളി​​​​ലെ മ്യൂസിയമായിരുന്ന ഹാ​​​​ഗി​​​​യ സോ​​​​ഫി​​​​യ വീ​​​​ണ്ടും മോ​​​​സ്കാ​​​​ക്കി മാ​​​​റ്റി​​​​യ തു​​​​ർ​​​​ക്കി ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​യെ യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​ന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. 27 വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ലാണ് തുര്‍ക്കിക്ക് വി​​​​മ​​​​ർ​​​​ശ​​​​നം. 

കോ​​​​വി​​​​ഡ്-19 മ​​​​ഹാ​​​​മാ​​​​രി മൂ​​​​ല​​​​മു​​​​ണ്ടാ​​​​യ വ​​​​ലി​​​​യ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​ശേ​​​​ഷം ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ ഹാ​​​​ഗി​​​​യ സോ​​​​ഫി​​​​യ​​​​യെ മോ​​​​സ്കാ​​​​ക്കി മാ​​​​റ്റി​​​​യ​​​​തി​​​​ലും മെ​​​​ഡി​​​​റ്റ​​​​റേ​​​​നി​​​​യ​​​​നി​​​​ലെ പ്ര​​​​കൃ​​​​തി​​​വാ​​​​ത​​​​ക പ​​​​ര്യ​​​​വേ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലും ഇ​​​​യു മ​​​​ന്ത്രി​​​​മാ​​​​ർ തു​​​​ർ​​​​ക്കി​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ച്ചു. ന​​​​ട​​​​പ​​​​ടി മ​​​​ത​​സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ൽ വി​​​​വേ​​​​ച​​​​ന​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തും തു​​​​ർ​​​​ക്കി​​​​യു​​​​മാ​​​​യി ന​​​​ട​​​​ന്നു​​​വ​​​​​രു​​​​ന്ന ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നും തു​​​​ര​​​​ങ്കം വ​​​​യ്ക്കു​​​​ന്ന​​​​തു​​​​മാ​​​​ണെ​​​​ന്ന് യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മേ​​​​ധാ​​​​വി ജോ​​​​സ​​​​ഫ് ബോ​​​​റ​​​​ൽ പ​​​​റ​​​​ഞ്ഞു. 

ഹാ​​​​ഗി​​​​യ സോ​​​​ഫി​​​​യ​​​​യെ മോ​​​​സ്ക് ആ​​​​ക്കി​​​​മാ​​​​റ്റി​​​​യ​​​​ത് പു​​​​നഃ​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നാണ് ഇ​​​​യു​ ആ​​​​വ​​​​ശ്യ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. തു​​​​ർ​​​​ക്കി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി എ​​​​ർ​​​​ദോ​​​​ഗ​​​​നി​​​​ൽ​​​​നി​​​​ന്ന് ഇ​​​​യു വെ​​​​ല്ലു​​​​വി​​​​ളി​​​​യും അ​​​​പ​​​​മാ​​​​ന​​​​വു​​​​മാ​​​​ണ് നേ​​​​രി​​​​ടു​​​​ന്ന​​​​തെ​​​​ന്ന് ഗ്രീ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ വ​​​​ക്താ​​​​വ് സ്റ്റീ​​​​ല​​​​സ് പെ​​​​റ്റ്സാ​​​​സ് പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ, ഇ​​​​യു നി​​​​ല​​​​പാ​​​​ടി​​​​നെ തു​​​​ർ​​​​ക്കി ത​​​​ള്ളി. 

ഹാ​​​​ഗി​​​​യ സോ​​​​ഫി​​​​യ​​​​യ്ക്കു മോ​​​​സ്കി​​​​ന്‍റെ പാ​​​​ര​​​​ന്പ​​​​ര്യ​​​​മു​​​​ണ്ടെ​​​​ന്നും മോ​​​​സ്ക് ആ​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​മെ​​​​ന്നും തു​​​​ർ​​​​ക്കി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി മേ​​​​വ​​​ലൂ​​​ത്ത് ചൗ​​​ഷോ​​​ലു ദേ​​​​ശീ​​​​യ മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. തു​​​​ർ​​​​ക്കി​​​​യു​​​​ടെ പ​​​​ര​​​​മാ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​നു നേ​​രെ​​​​യു​​​​ള്ള ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റ​​​​ത്തെ ത​​​​ള്ളി​​​​ക്ക​​​​ള​​​​യു​​​​ന്ന​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി. 

ഹാ​​​​ഗി​​​​യ സോ​​​​ഫി​​​​യ മോ​​​​സ്ക് ആ​​​​ക്കി മാ​​​​റ്റി​​​​യ തു​​​​ർ​​​​ക്കി ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ അ​​​​ഗാ​​​​ധ ദുഃ​​​​ഖം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. സൈ​​​​പ്ര​​​​സി​​​​ന് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട മെ​​​​ഡി​​​​റ്റ​​​​റേ​​​​നി​​​​യ​​​​ൻ ക​​​​ട​​​​ലി​​​​ൽ തു​​​​ർ​​​​ക്കി പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക പ​​​​ര്യ​​​​വേ ക്ഷണം ന​​​​ട​​​​ത്തു​​​​ന്ന​​​തും ഇ​​​​യു വി​​​​മ​​​​ർ​​​​ശി​​​​ച്ചു.

Follow Us:
Download App:
  • android
  • ios