എദിഗാഹ് ഗ്രാന്‍റ് മോസ്കിന്‍റെ കവാടത്തിലാണ് സ്ഫോടനം ഉണ്ടായത്. ആള്‍ക്കൂട്ടത്തിനിടയിലാണ് സ്ഫോടനമെന്ന് അഫ്ഗാന്‍ സഹമന്ത്രി പറഞ്ഞു.

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ (kabul) മുസ്ലീം പള്ളിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ (explosion) നിരവധി പേര്‍ മരിച്ചെന്ന് താലിബാന്‍ (Taliban) . എദിഗാഹ് ഗ്രാന്‍റ് മോസ്കിന്‍റെ കവാടത്തില്‍ ഉച്ചകഴിഞ്ഞാണ് സ്ഫോടനം ഉണ്ടായത്. ആള്‍ക്കൂട്ടത്തിനിടയിലാണ് സ്ഫോടനമെന്ന് അഫ്ഗാന്‍ സഹമന്ത്രി പറഞ്ഞു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ പുറത്തുവന്നിട്ടില്ല.

Scroll to load tweet…

താലിബാൻ വക്താവിന്‍റെ മാതാവിന്‍റെ മരണാനന്തര ചടങ്ങിനിടെയാണ് സ്ഫോടനമുണ്ടായത് എന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തു.

Scroll to load tweet…