വിവാഹം നിശ്ചയിച്ചു!!! ടോം ബംര്‍ന്തല്‍, നീയാണ് എന്‍റെ എല്ലാം. ഇതില്‍ കൂടുതല്‍ എനിക്ക് നിങ്ങളെ പ്രണയിക്കാനാവില്ല'' ഫേസ്ബുക്ക് സിഒഒ ഷെറില്‍ കുറിച്ചു.
ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്‍റെ എക്സിക്യൂട്ടീവായ ഷെറില്‍ സാന്‍റ്ബെര്‍ഗ് വിവാഹിതയാകുന്നു. താന്‍ വിവാഹം ചെയ്യാന്‍ പോകുന്ന വിവരം ഷെറില്‍ തന്നെയാണ് അറിയിച്ചത്. മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ടോം ബെര്‍ന്തലിനെയാണ് ഷെറില്‍ വിവാഹം ചെയ്യുന്നത്. വിവാഹം നിശ്ചയിച്ചു!!! ടോം ബംര്‍ന്തല്‍, നീയാണ് എന്‍റെ എല്ലാം. ഇതില്‍ കൂടുതല്‍ എനിക്ക് നിങ്ങളെ പ്രണയിക്കാനാവില്ല'' ഫേസ്ബുക്ക് സിഒഒ ഷെറില്‍ കുറിച്ചു.
50 കാരിയായ ഷെറിലിന്‍റെ രണ്ടാം വിവാഹമാണിത്. അഞ്ച് വര്‍ഷം മുമ്പാണ് ഷെറിലിന്‍റെ ഭര്‍ത്താവ് മരിച്ചത്. അപ്രതീക്ഷിതമായിരുന്നു 47കാരനായ ഡേവിഡ് ഗോള്‍ഡ്ബെര്‍ഗിന്‍റെ മരണം. ''നിങ്ങള്‍ രണ്ട് പേരും പരസ്പരം മനോഹരമാണ്, ഞാന്‍ വളരെ സന്തോഷവാനാണ്'' ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പോസ്റ്റിന് കമന്‍റ് ചെയ്തു.
