ജീവിതത്തിലൊരിക്കലും അരി വാങ്ങേണ്ടി വന്നിട്ടില്ലെന്നും അരി അനുയായികൾ സമ്മാനമായി നൽകാറാണ് എന്ന് തമാശയായി പറഞ്ഞതാണ് ജപ്പാൻ കൃഷിമന്ത്രി ടാകു ഏറ്റോയ്ക്ക്  മന്ത്രി സ്ഥാനം നഷ്ടമാകാൻ കാരണമായിട്ടുള്ളത്. 

ടോക്കിയോ:രാജ്യത്ത് വിലക്കയറ്റം രൂക്ഷമായതിനിടെ അരി വിലയേക്കുറിച്ച് നടത്തിയ പരാമർശം തിരഞ്ഞുകൊത്തി. ജപ്പാനിൽ മന്ത്രി സ്ഥാനം നഷ്ടമായി കൃഷിമന്ത്രി. അരിവില സമാനതകളില്ലാത്ത രീതിയിൽ കുതിച്ച് കയറുമ്പോൾ ജീവിതത്തിലൊരിക്കലും അരി വാങ്ങേണ്ടി വന്നിട്ടില്ലെന്നും അരി അനുയായികൾ സമ്മാനമായി നൽകാറാണ് എന്ന് തമാശയായി പറഞ്ഞതാണ് ജപ്പാൻ കൃഷിമന്ത്രി ടാകു ഏറ്റോയ്ക്ക് മന്ത്രി സ്ഥാനം നഷ്ടമാകാൻ കാരണമായിട്ടുള്ളത്. 

ഞായറാഴ്ച സാഗയിൽ പാർട്ടി സെമിനാറിനിടെയായിരുന്നു കൃഷിമന്ത്രിയുടെ തമാശ. എന്നാൽ പ്രതീക്ഷിച്ച രീതിയിലുള്ള പൊട്ടിച്ചിരിയല്ല പരമാർശം ജപ്പാനിലുണ്ടാക്കിയത് പ്രതിഷേം ശക്തമായതോടെ സർക്കാർ പുലിവാല് പിടിച്ച സ്ഥിതിയിലുമായി. ജൂലൈ മാസത്തിൽ പൊതു തെരഞ്ഞെടുപ്പിന് ജപ്പാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി കൃഷിമന്ത്രി രാജി വയ്ക്കേണ്ടി വന്നത്. പതിറ്റാണ്ടുകൾക്കിടയിൽ സമാനതയില്ലാത്ത ജീവിത ചെലവ് വർധനവാണ് ജപ്പാനിലുണ്ടായിരിക്കുന്നത്. ഇത് ജപ്പാൻകാരുടെ പ്രിയ ഭക്ഷണമായ അരിവിലയേയും ബാധിച്ചു. ഇതിനിടെ ഇറക്കുമതി ചെയ്യുന്ന അരിയുടെ അളവും കുറവാണ്.

ഇതിനിടെയാണ് പാർട്ടിക്ക് ഫണ്ട് ശേഖരണത്തിനായുള്ള പരിപാടിക്കിടെ കൃഷിമന്ത്രി വിവാദ പരാമർശം നടത്തിയത്. പരാമർശത്തിൽ ക്ഷമാപണം നടത്തിയെങ്കിലും പ്രതിപക്ഷം അവിശ്വാസത്തിലേക്ക് കടക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ടാകി ഏറ്റോ രാജിവച്ചത്. 1918ൽ അരി വില കുത്തനെ കൂടിയതിന് പിന്നാലെയാണ് അന്നത്തെ സർക്കാർ ജപ്പാനിൽ താഴെയിറങ്ങേണ്ടി വന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം