ഈ പരാതിയെപ്പറ്റി അന്വേഷണം നടത്തുമെന്ന് എഫ്ബിഐ ഏജന്റ് ജാനെറ്റ് ഹാർപ്പർ ഫോക്സ് ന്യൂസിനോട് പറഞ്ഞു. 

ന്യൂ മെക്സിക്കോ : അമേരിക്കയിലേക്ക് അഭയം തേടിയെത്തിയ അഫ്ഘാനിസ്ഥാൻ പൗരന്മാരിൽ ചിലർ ചേർന്ന് അമേരിക്കയിലെ ന്യൂ മെക്സിക്കോ അഭയാർത്ഥി കേന്ദ്രത്തിൽ വെച്ച് ഒരു അമേരിക്കൻ സൈനികോദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തതായി പരാതി. നഗരത്തിലെ ഡോണ അന്ന അഭയാർത്ഥി കേന്ദ്രത്തിൽ താത്കാലികമായി പാർപ്പിച്ചിരിക്കുന്ന അഫ്ഘാൻ അഭയാർഥികളിൽ പെട്ട ചില പുരുഷന്മാരാണ് ഈ വനിതാ സൈനികയെ ആക്രമിച്ചത്. ഈ പരാതിയെപ്പറ്റി അന്വേഷണം നടത്തുമെന്ന് എഫ്ബിഐ ഏജന്റ് ജാനെറ്റ് ഹാർപ്പർ ഫോക്സ് ന്യൂസിനോട് പറഞ്ഞു. 

Scroll to load tweet…

ആക്രമണം നേരിടേണ്ടി വന്ന യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ ആക്രമണത്തെ തുടർന്ന് കൂടുതൽ സുരക്ഷാ ബന്തവസ്സുകൾ ഈ അഭയാർത്ഥി കേന്ദ്രത്തിൽ ഏർപ്പെടുത്തിയതായി എഫ്ബിഐ വൃത്തങ്ങൾ പറയുന്നു. അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ 20 കൊല്ലം നീണ്ട അധിനിവേശം അവസാനിപ്പിച്ച് അമേരിക്കൻ സൈന്യം മടങ്ങിയതിനു പിന്നാലെ നിരവധി അഫ്ഗാൻ പൗരന്മാർക്ക് അമേരിക്ക അഭയം നൽകുകയും ചെയ്തിരുന്നു. ഇങ്ങനെ കൃത്യമായ പരിശോധനകൾ കൂടാതെ അഫ്ഗാനിസ്ഥാനിലെ പൗരന്മാർക്ക് അമേരിക്കൻ മണ്ണിൽ അഭയം നല്കുന്നതിനെപ്പറ്റി പരക്കെ ആക്ഷേപങ്ങൾ ഉയരുന്നതിനിടെ ഉണ്ടായ ഈ ആക്രമണം, അഭയാർത്ഥി നയം പുനഃപരിശോധിക്കണം എന്നൊരു ആവശ്യവും അമേരിക്കയിലെ പല കോണുകളിൽ നിന്നും ഉയരാൻ ഇടയാക്കിയിട്ടുണ്ട്.