ഔദ്യോഗിക വസതിയിലെ താമസത്തിനിടയ്ക്ക് കുടുംബത്തിന്‍റെ പ്രഭാത ഭക്ഷണത്തിനായി 365 ഡോളര്‍(26423 രൂപ) കൈപ്പറ്റിയെന്നാണ് ആരോപണം. ജനങ്ങള്‍ നികുതി ആയി നല്‍കുന്ന പണത്തില്‍ നിന്ന് തുകയെടുത്ത് പ്രധാനമന്ത്രിയുടെ പ്രഭാത ഭക്ഷണത്തിന് ചെലവിടുന്നത് നിയമപരമായി ശരിയല്ലെന്നാണ് ഫിന്‍ലന്‍ഡിലെ നിയമ വിദഗ്ധര്‍
ജനങ്ങള്‍ നികുതി നല്‍കുന്ന പണത്തില്‍ നിന്നും പ്രഭാതഭക്ഷണത്തിനായി പണം അനധികൃതമായി എടുത്തുവെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം നേരിട്ട് ആ പ്രധാനമന്ത്രി. ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന മരിന് എതിരെയാണ് പൊലീസ് അന്വേഷണം. വെള്ളിയാഴ്ചയാണ് ഇവര്‍ക്കെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്. പ്രാദേശിക മാധ്യമത്തില്‍ വന്ന വാര്‍ത്തയിലെ പരാമര്‍ശങ്ങളാണ് അന്വേഷണത്തിന് കാരണമായത്.
കേസരാന്തയിലെ ഔദ്യോഗിക വസതിയിലെ താമസത്തിനിടയ്ക്ക് കുടുംബത്തിന്‍റെ പ്രഭാത ഭക്ഷണത്തിനായി 365 ഡോളര്‍(26423 രൂപ) കൈപ്പറ്റിയെന്നാണ് ആരോപണം. പ്രതിപക്ഷം ആരോപണം ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിക്കെതിരായ ആയുധമാക്കുമ്പോള്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്നാണ് സന വിശദമാക്കുന്നത്. പ്രധാനമന്ത്രി പദവിയില്‍ ഉള്ളയാള്‍ക്ക് ഗുണമുണ്ടാകുന്ന നിലയിലുള്ള തീരുമാനം എടുക്കുന്നതില്‍ തനിക്ക് പങ്കില്ലെന്നും അവര്‍ പ്രതികരിച്ചു. മുന്‍പുള്ള പ്രധാനമന്ത്രിമാര്‍ സ്വീകരിച്ചിരുന്ന ആനുകൂല്യം മാത്രമാണ് താനും സ്വീകരിച്ചതെന്നും അവര്‍ പറയുന്നു.
ജനങ്ങള്‍ നികുതി ആയി നല്‍കുന്ന പണത്തില്‍ നിന്ന് തുകയെടുത്ത് പ്രധാനമന്ത്രിയുടെ പ്രഭാത ഭക്ഷണത്തിന് ചെലവിടുന്നത് നിയമപരമായി ശരിയല്ലെന്നാണ് ഫിന്‍ലന്‍ഡിലെ നിയമ വിദഗ്ധര്‍ വിശദമാക്കുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന കുറ്റത്തിലാണ് പൊലീസ് അന്വേഷണം നടക്കുക. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അന്വേഷണം പൂര്‍ണമാകുന്നത് വരെ ഈ ആനുകൂല്യം എടുക്കില്ലെന്നും സന മരിന്‍ വിശദമാക്കി. 2019 ഡിസംബറിലാണ് സന മരിന്‍ ഫിന്‍ലന്‍ഡിന്‍റെ പ്രധാനമന്ത്രിയാവുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന മരിന്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
