റഷ്യ ആക്രമണം കൂടുതല്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് ചൈനയുടെ നീക്കം. മൂവായിരത്തിലധികം ചൈനീസ് പൌരന്മാരെ യുക്രൈനില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് ഒഴിപ്പിച്ചതിന് ശേഷമാണ് അവരെ തിരികെയെത്തിക്കാന്‍ ചൈന വിമാനം അയയ്ക്കുന്നത്.
യുക്രൈനില്‍ കുടുങ്ങിയ ചൈനാ സ്വദേശികളുടെ ആദ്യ സംഘത്തെ തിരികെയെത്തിച്ചതായി ചൈന. ശനിയാഴ്ച രാവിലെ പ്രത്യേക വിമാനത്തില്‍ ചൈനാക്കാരുടെ ആദ്യ സംഘത്തെ ഹാംഗ്സൌവ്വില്‍ എത്തിച്ചതായാണ് ചൈനീസ് മാധ്യമമായ സിജിടിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യ ആക്രമണം കൂടുതല്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് ചൈനയുടെ നീക്കം.
മൂവായിരത്തിലധികം ചൈനീസ് പൌരന്മാരെ യുക്രൈനില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് ഒഴിപ്പിച്ചതിന് ശേഷമാണ് അവരെ തിരികെയെത്തിക്കാന്‍ ചൈന വിമാനം അയയ്ക്കുന്നത്. ചൈനയുടെ ചാര്‍ട്ടേഡ് വിമാനങ്ങളുടെ പരമ്പരയിലെ ആദ്യ വിമാനമാണ് ഇത്. എയര്‍ ചൈനയുടെ വിമാനങ്ങളാണ് ഒഴിപ്പിക്കല്‍ പ്രക്രിയയില്‍ ഏര്‍പ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 301 പേരെ ഉള്‍ക്കൊള്ളുന്ന എയര്‍ബസ് എ 330-300 വിമാനങ്ങളിലാവും ചൈനീസ് പൌരന്മാരെ ഒഴിപ്പിക്കുക. ഇന്ത്യ ഇതിനോടകം ഓപ്പറേഷന്‍ ഗംഗയിലൂടെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യാക്കാരെയാണ് ഇതിനോടകം തിരികെ രാജ്യത്ത് എത്തിച്ചത്.
ഇന്ത്യൻ പൌരന്മാരുടെ ഒഴിപ്പിക്കൽ തുടരുന്നു, ഇന്ന് രക്ഷാ ദൗത്യത്തില്‍ പങ്കെടുത്തത് 14 വിമാനങ്ങള്‍
ദില്ലി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുന്നു. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ന് 14 വിമാനങ്ങള്‍ രക്ഷാദൗത്യത്തില്‍ പങ്കെടുത്തു. മൂന്ന് വ്യോമസേന വിമാനങ്ങള്‍ വഴി 630 പേരെയാണ് യുക്രൈനില്‍ നിന്ന് രാജ്യത്തെത്തിയത്. യുക്രൈനില്‍ കുടുങ്ങി കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കാനുള്ള ഓപ്പറേഷന്‍ ഗംഗ പദ്ധതി കൂടുതല്‍ ഊർജ്ജിതമാക്കുകയാണ് കേന്ദ്ര സർക്കാര്‍. മാര്‍ച്ച് പത്തിനുള്ളില്‍ 80 വിമാനങ്ങള്‍ രക്ഷാദൗത്യത്തിനായി നിയോഗിക്കും. കൂടുതല്‍ വ്യോമസേന വിമാനങ്ങളും രക്ഷാദൗത്യത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് വ്യോമസേന ഇന്ത്യയില്‍ എത്തിച്ച 630 പേരില്‍ 54 പേര്‍ മലയാളി വിദ്യാര്‍ത്ഥികളാണ്. ഹങ്കറി, റൊമേനിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇവരെ ഇന്ത്യയിലെത്തിക്കാനായത്. ചില വിദ്യാര്‍ത്ഥികള്‍ യുക്രൈന്‍ അതിര്‍ത്തി കടന്ന് വാര്‍ഷോയില്‍ എത്തിയെങ്കിലും പോളണ്ടിലെ ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രി വികെ സിങ് പറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളിൽ പതിനൊന്ന് യാത്ര വിമാനങ്ങള്‍ രക്ഷാദൗത്യത്തില്‍ പങ്കെടുക്കും. നാല് വ്യോമസേന വിമാനങ്ങളും ഇതൊടൊപ്പം ഏർപ്പെടുത്തിയിട്ടുണ്ട്.
