Asianet News MalayalamAsianet News Malayalam

അത്ഭുതം, ലോകത്താദ്യം; നൂറ് ശതമാനം ബയോ ഇന്ധനം ഉപയോ​ഗിച്ച് വിമാനം പറന്നു

2050-ഓടെ ലോകം നെറ്റ് സീറോ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ വിമാന യാത്ര കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള ഒരു പ്രധാന നാഴികക്കല്ലാണ് പിന്നിട്ടതെന്ന്  ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പർ അഭിപ്രാ‌യപ്പെട്ടു. 

First Ever Transatlantic Flight Fueled By Cooking Oil Takes Off prm
Author
First Published Nov 29, 2023, 2:10 PM IST

ലണ്ടൻ: ലോകത്താദ്യമായി നൂറ് ശതമാനം സുസ്ഥിര വ്യോമയാന ഇന്ധനം (സാഫ്) ഉപയോഗിച്ചുള്ള ആദ്യ വിമാനം പറന്നു. നവംബർ 28ന് ഹീത്രൂവിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. വിർജിൻ അറ്റ്ലാന്റിക് ബോയിംഗ് 787 ഡ്രീംലൈനർ വിമാനം പുലർച്ചെ 12 മണിക്ക് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. ന്യൂയോർക്കിലേക്കാണ് വിമാനം പറന്നത്. വിർജിൻ അറ്റ്‌ലാന്റിക് സ്ഥാപകനായ സർ റിച്ചാർഡ് ബ്രാൻസണും ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പറും വിമാനത്തിൽ ഉണ്ടായിരുന്നു. യാത്രക്കാരില്ലാതെയായിരുന്നു ആദ്യയാത്ര. പുനരുൽപ്പാദിപ്പിക്കാവുന്ന ബയോമാസ്, മാലിന്യ സാധനങ്ങളിൽനിന്നുമാണ് സുസ്ഥിര വ്യോമയാന ഇന്ധനം നിർമ്മിക്കുന്നത്. 50 ശതമാനം സാഫ് ഇന്ധനം മണ്ണെണ്ണയിൽ കലർത്തി ആധുനിക വിമാനങ്ങളിൽ ഏവിയേഷൻ ഇന്ധനമായി ഉപയോ​ഗിക്കാം. 

നിങ്ങൾ ഒരുകാര്യം ചെയ്യുന്നതുവരെ നമുക്കതിന് സാധിക്കില്ലെന്ന് ലോകം ചിന്തിക്കുമെന്ന് വിർജിൻ അറ്റ്ലാന്റിക് സ്ഥാപകൻ റിച്ചാർഡ് ബ്രാൻസൺ പറഞ്ഞു. വിർജിൻ അറ്റ്ലാന്റിക് നിലവിൽ ലോകത്തിലെ ആദ്യത്തെ 100% സുസ്ഥിര ഏവിയേഷൻ ഫ്യൂവൽ ഫ്ലൈറ്റ്  അറ്റ്ലാന്റിക്കിനു കുറുകെ പറക്കുന്നുവെന്ന് എയർലൈൻസ് എഴുതി. 2050-ഓടെ ലോകം നെറ്റ് സീറോ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ വിമാന യാത്ര കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള ഒരു പ്രധാന നാഴികക്കല്ലാണ് പിന്നിട്ടതെന്ന്  ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പർ അഭിപ്രാ‌യപ്പെട്ടു.

Read More.... ആകാശത്ത് വെച്ച് വഴക്കിട്ട് ദമ്പതികൾ; വിമാനം ദില്ലിയിൽ അടിയന്തരമായി നിലത്തിറക്കി 

ഷെഫീൽഡ് സർവകലാശാല, യുഎസ് വിമാന നിർമ്മാതാക്കളായ ബോയിംഗ്, ബ്രിട്ടീഷ് എൻജിൻ നിർമ്മാതാക്കളായ റോൾസ് റോയ്‌സ് എന്നിവയുമായി സഹകരിച്ച് വിർജിൻ നേതൃത്വം നൽകുന്ന പദ്ധതിക്ക് 1.26 മില്യൺ ഡോളർ വരെ പിന്തുണ നൽകുന്നതായി യുകെ സർക്കാർ കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ചതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. പുതിയ മേഖല തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സമ്പദ്‌വ്യവസ്ഥയെ വളർത്തുകയും നെറ്റ്സീ റോയിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനാൽ സർക്കാർ പിന്തുണയ്ക്കുന്നത് തുടരുമെന്നും യുകെ സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios