പാക് ഉപപ്രധാനമന്ത്രിയുടെ ബന്ധുവായ റാസ ദർ ആണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നെതർലൻഡ്സ്, വെനസ്വേല സ്വദേശികളായ സ്ത്രീകളാണ് പാക്കിസ്ഥാനിൽവെച്ച് കൂട്ടബലാത്സം​ഗത്തിനിരയായത്. ജൂൺ 29-നായിരുന്നു സംഭവം.

ലാഹോർ: വിദേശവനിതകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്തതിന് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയുടെ അടുത്തബന്ധുവടക്കം നാലുപേർ അറസ്റ്റിൽ. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദറിന്റെ ബന്ധു റാസ ദർ, ഹസ്സൻ റാസ, സിക്കന്ദർ ഖാൻ, സാജിദ് അലി എന്നിവരാണ് പാക്കിസ്ഥാനിൽ പിടിയിലായത്. ലാ​ഹോറിലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ റിമാൻഡ്ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാക് ഉപപ്രധാനമന്ത്രിയുടെ ബന്ധുവായ റാസ ദർ ആണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നെതർലൻഡ്സ്, വെനസ്വേല സ്വദേശികളായ സ്ത്രീകളാണ് പാക്കിസ്ഥാനിൽവെച്ച് കൂട്ടബലാത്സം​ഗത്തിനിരയായത്. ജൂൺ 29-നായിരുന്നു സംഭവം. അഞ്ചുപേർ ചേർന്നാണ് സ്ത്രീകളെ ബലാത്സം​ഗം ചെയ്തത്. ഇതിൽ ഒരു പ്രതി ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

കേസിലെ മുഖ്യപ്രതിയായ റാസ ദറിനെ സ്ത്രീകൾക്ക് നേരത്തേ പരിചയമുണ്ടായിരുന്നു. 2025 ഒക്ടോബറിൽ സിം​ഗപ്പൂരിൽവെച്ചാണ് ഇവർ പരിചയപ്പെടുന്നത്. പിന്നാലെ റാസ ദറും സ്ത്രീകളും ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ടുള്ള ബിസിനസിൽ പങ്കാളികളായി.

പരിചയക്കാരായ വിദേശവനിതകളെ റാസ ദർ ആണ് പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചത്. ഇതനുസരിച്ച് രണ്ടുപേരും ജൂൺ 29-ന് ലാഹോറിലെത്തി. എന്നാൽ, ലാഹോറിൽ വിമാനമിറങ്ങിയതിന് പിന്നാലെ റാസ ദറും കൂട്ടാളികളും തങ്ങളെ തട്ടിക്കൊണ്ടുപോയെന്നും ഒരു വീട്ടിൽവെച്ച് കൂട്ടബലാത്സം​ഗംചെയ്തെന്നുമാണ് സ്ത്രീകളുടെ പരാതി. വിട്ടയക്കണമെങ്കിൽ മോചനദ്രവ്യവും പ്രതികൾ ആവശ്യപ്പെട്ടു. ഇതിനിടെ, സ്ത്രീകളിലൊരാൾ സ്പെയിനിലുള്ള പിതാവിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചിരുന്നു. സ്പെയിനിൽനിന്ന് പിതാവ് പാക്കിസ്ഥാൻ പൊലീസിന് വിവരം കൈമാറി. തുടർന്നാണ് പൊലീസ് സ്ത്രീകളെ മോചിപ്പിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തത്.