ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഇന്ത്യ ഒരുപോലെ ലക്ഷ്യം വച്ചു. തീവ്രവാദികളും ഭരണകൂടവും വെവ്വേറ പ്രവർത്തിക്കുന്നു എന്ന ദീർഘകാല ധാരണ ഇന്ത്യ ശക്തമായി നിരാകരിച്ചതായും പാകിസ്ഥാനിലെ തീവ്രവാദികളെയും അവരെ കൈകാര്യം ചെയ്യുന്നവരെയും ഇന്ത്യ ലക്ഷ്യം വച്ചതായും സാലിഹ് ചൂണ്ടിക്കാട്ടി

​ദില്ലി: ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരും ഒടുവിൽ വെടിനിർത്തലും ഇന്ത്യയുടെ തന്ത്രവും സൈനികവുമായ വിജയമാണെന്ന് അഫ്ഗാനിസ്ഥാന്റെ മുൻ വൈസ് പ്രസിഡന്റ് അമ്രുള്ള സാലിഹ്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരും പാകിസ്ഥാന്റെ ഓപ്പറേഷൻ ബനിയൻ ഉൽ മർസൂസും തമ്മിൽ അദ്ദേഹം താരതമ്യം ചെയ്യുകയും ഇന്ത്യയുടെ നീക്കം ഉറച്ചതുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ (UNSC) നിന്ന് ഇന്ത്യ ആദ്യമായി അംഗീകാരമോ സഹതാപമോ തേടിയില്ലെന്നും ഓപ്പറേഷൻ സിന്ദൂർ ശക്തമായ ആത്മവിശ്വാസം, തന്ത്രപരമായ സ്വയംഭരണം, പരമാധികാരം എന്നിവ പ്രകടമാക്കിയെന്നും സാലിഹ് ചൂണ്ടിക്കാട്ടി.

ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഇന്ത്യ ഒരുപോലെ ലക്ഷ്യം വച്ചു. തീവ്രവാദികളും ഭരണകൂടവും വെവ്വേറ പ്രവർത്തിക്കുന്നു എന്ന ദീർഘകാല ധാരണ ഇന്ത്യ ശക്തമായി നിരാകരിച്ചതായും പാകിസ്ഥാനിലെ തീവ്രവാദികളെയും അവരെ കൈകാര്യം ചെയ്യുന്നവരെയും ഇന്ത്യ ലക്ഷ്യം വച്ചതായും സാലിഹ് ചൂണ്ടിക്കാട്ടി. സംഘർഷം തുടരുന്നതിനിടയിൽ, പാകിസ്ഥാൻ ഐഎംഎഫ് വായ്പ തേടുകയും അതിശയകരമാംവിധം അത് നേടുകയും ചെയ്തു. യുദ്ധം ചെയ്യാൻ ആവശ്യമായ വിഭവങ്ങൾ പാകിസ്ഥാനുണ്ടെന്നും അതേസമയം, യുദ്ധം നിലനിർത്താൻ കഴിയില്ലെന്നും മുൻ വൈസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

ഐഎംഎഫ് വായ്പകൾ ഉപയോഗിച്ച് ഒരു യുദ്ധവും ഇതുവരെ വിജയിച്ചിട്ടില്ല. പാകിസ്ഥാന് ഒരു യുദ്ധത്തിന് ധനസഹായം നൽകാൻ പര്യാപ്തമല്ല. പക്ഷേ യുദ്ധങ്ങളിൽ ഏർപ്പെടാനുള്ള കഴിവുണ്ട്. എന്തായാലും ഐ.എം.എഫ് വായ്പകൾ ഉപയോഗിച്ച് ഒരു യുദ്ധം ജയിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.