പോൺ താരമായ സ്‌റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം ഒതുക്കിതീർക്കാൻ, പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുൻപ് 13,000 ഡോളർ നൽകിയെന്നാണ് ട്രംപിനെതിരായ കേസ്.
ന്യൂയോര്‍ക്ക്: ക്രിമിനല്‍ കേസില്‍ പ്രതിയായ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോടതിയിൽ കീഴടങ്ങി. ഇന്ത്യന്‍ സമയം രാത്രി 11 മണിയോടെയാണ് ഡോണള്‍ഡ് ട്രംപ് കോടതിയില്‍ കീഴടങ്ങിയത്. വിലങ്ങ് വെക്കാതെയാണ് ഡോണള്‍ഡ് ട്രംപ് കോടതിയില്‍ ഹാജരായത്. നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാകും. കുറ്റപത്രം വായിച്ചുകേട്ട ശേഷം ട്രംപ് മടങ്ങും എന്നാണ് റിപ്പോര്‍ട്ട്. ഡോണള്‍ഡ് ട്രംപ് ഇന്ന് തന്നെ ഫ്ലോറിഡയിലേക്ക് മടങ്ങുമെന്നാണ് സൂചന. ട്രംപി കീഴടങ്ങുന്നത് പരിഗണിച്ച് കോടതി പരിസരത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്നത്. പോൺ താരമായ സ്‌റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം ഒതുക്കിതീർക്കാൻ, പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുൻപ് 13,000 ഡോളർ നൽകിയെന്നാണ് ട്രംപിനെതിരായ കേസ്. ന്യൂ യോർക്ക് ഗ്രാൻഡ് ജ്യൂറിയാണ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയത്. ഹാജരാകുന്നത് പരിഗണിച്ച്, വൻ സുരക്ഷയാണ് കോടതി പരിസരത്ത് ഒരുക്കിയിരിക്കുന്നത്.
Also Read: 'പഴയ കേസ് കുത്തിപ്പൊക്കുന്നു, ജോ ബൈഡനെതിരേ ട്രംപ്'; ലൈംഗികാരോപണ കേസിൽ അറസ്റ്റുണ്ടാകും?

