ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഹിജാസ്, തിരുവനന്തപുരം സ്വദേശികളായ നിധീഷ് ബാബു, ജുനൈദ് എന്നിവരാണ് മോചിതരായത്. 

ദില്ലി: മ്യാന്മറിൽ സായുധ സംഘത്തിന്‍റെ തടവിലായിരുന്ന നാല് മലയാളികൾ കൂടി മോചിതരായി. ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഹിജാസ്, തിരുവനന്തപുരം സ്വദേശികളായ നിധീഷ് ബാബു, ജുനൈദ് എന്നിവരാണ് മോചിതരായത്. തിരുവന്തപുരം വിഴിഞ്ഞം സ്വദേശി ജുനൈദ് ഇന്ന് രാത്രി 10.15 ന് ദില്ലിയിൽ വിമാനമിറങ്ങും. ജുനൈദിനൊപ്പം 8 തമിഴ്നാട് സ്വദേശികളും മോചിതരായി. ബാക്കി മൂന്ന് മലയാളികൾ മറ്റന്നാൾ കൊൽക്കത്തയിൽ വിമാനം ഇറങ്ങും. 32 ഇന്ത്യക്കാരുടെ സംഘമാണ് മറ്റന്നാൾ കൊൽക്കത്തയിൽ എത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player