പാരീസ്: ഫ്രാന്‍സിലെ ലിയോണില്‍ കഴിഞ്ഞ ദിവസമുണ്ടായ പാഴ്സല്‍ ബോംബ് സ്ഫോടനം ആക്രമണമെന്ന് നിഗനം. സംഭവത്തില്‍ ഉള്‍പ്പെട്ടെന്ന് കരുതുന്ന 30 ത് വയസ്സോളം പ്രായം വരുന്ന ഒരു യുവാവിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടു.

യുവാവ് സൈക്കിളില്‍ എത്തി പാര്‍സല്‍ ഉപേക്ഷിച്ച് പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തു വിട്ടത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതു വരെയും ലഭിച്ചിട്ടില്ല. സ്ഫോടനം ആക്രമണമെന്ന നിഗമനത്തിലാണ് പൊലീസ്. പാര്‍സല്‍ ബോംബ് സ്ഫോടനം ആക്രമണമാണെന്ന്  പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണും വ്യക്തമാക്കി.

ലിയോണില്‍ തിരക്കേറിയ നഗരത്തിലുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ എട്ട് സ്ത്രീകളും നാല് പുരുഷന്മാരും ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.