മ്യൂണിക്ക്: 42 നിലകളുള്ള കെട്ടിടത്തിന്‍റെ ഭിത്തിയിലൂടെ പിടിച്ചുകയറിയ 'ഫ്രഞ്ച് സ്പൈഡര്‍മാന്‍' അറസ്റ്റില്‍. അനുമതിയോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ കെട്ടിടത്തില്‍ കയറിയതിനാണ്  അലൈന്‍ റോബര്‍ട്ടിനെ ജര്‍മന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഫ്രാങ്ക്ഫര്‍ട്ട് നഗരത്തിലെ 154 മീറ്റര്‍ ഉയരമുള്ള 42 നില കെട്ടിടത്തിലാണ് അലൈന്‍ കയറിയത്. അരമണിക്കൂര്‍ കൊണ്ടാണ് അലൈന്‍ കെട്ടിടത്തിന് മുകളില്‍ കയറിയത്. എന്നാല്‍ അലൈന്‍ ഇതിന് മുമ്പും ബഹുനില കെട്ടിടങ്ങളുടെ മുകളില്‍ കയറിയിട്ടുണ്ട്. ബുര്‍ജ് ഖലീഫ, ഈഫല്‍ ടവര്‍ തുടങ്ങിയ ലോകത്തിലെ ഉയരം കൂടിയ കെട്ടിടങ്ങളുടെ  മുകളിലും അലൈന്‍ കയറിയിരുന്നു. ഹോങ് കോങിലെ വലിയ കെട്ടിടങ്ങളിലൊന്നില്‍ അലൈന്‍ കയറുകയും സമാധാനത്തിന്‍റെ ബാനര്‍ നിവര്‍ത്തുകയും ചെയ്തിരുന്നു.