ഇസ്രയേലിന്‍റെ സുരക്ഷയ്ക്ക് എല്ലാ പിന്തുണയും ഉറപ്പുനൽകുന്നുവെന്നും ജി ഏഴ് ഉച്ചകോടയിൽ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കി
ഒട്ടാവ: ഇസ്രയേലിന് പിന്തുണയുമായി ജി ഏഴ് ഉച്ചകോടി. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ഇസ്രയേലിന്‍റെ സുരക്ഷയ്ക്ക് എല്ലാ പിന്തുണയും ഉറപ്പുനൽകുന്നുവെന്നും ജി ഏഴ് ഉച്ചകോടയിൽ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കി.
കാനഡയിൽ നടന്ന ജി ഏഴ് ഉച്ചകോടിയിൽ പ്രമേയം അംഗീകരിച്ചു. മേഖലയിലെ ഭീകരതയ്ക്കും അസ്ഥിരതയ്ക്കും പ്രധാന കാരണം ഇറാൻ ആണെന്നും പ്രസ്താവനയിൽ അറിയിച്ചു. ആണാവയുധം സ്വന്തമാക്കാൻ ഇറാന് ഒരിക്കലും കഴിയില്ലെന്ന് ഉറപ്പാണമെന്നും ജി ഏഴ് രാജ്യങ്ങള്‍ പ്രമേയത്തിൽ വ്യക്തമാക്കി.


