തുള്‍സിക്കെതിരായ ഹിലാരി നടത്തിയ വിവാദ പരാമര്‍ശമാണ് കേസിന് ഇടയാക്കിയത്. തുള്‍സി 'റഷ്യക്കാരുടെ ഇഷ്ടക്കാരി' എന്നാണ് ഹിലാരി പറഞ്ഞത്. 

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലാരി ക്ലിന്‍റനെതിരെ മാനനഷ്ട കേസുമായി സ്വന്തം പാര്‍ട്ടിക്കാരി. വരുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയാകുവാന്‍ മത്സരിക്കുന്ന ഇന്ത്യന്‍ വംശജയായ തുള്‍സി ഗബ്ബാര്‍ഡാണ് ഹിലാരിക്കെതിരെ 350 കോടി രൂപയുടെ മാനനഷ്ടകേസ് നല്‍കിയിരിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

തുള്‍സിക്കെതിരായ ഹിലാരി നടത്തിയ വിവാദ പരാമര്‍ശമാണ് കേസിന് ഇടയാക്കിയത്. തുള്‍സി 'റഷ്യക്കാരുടെ ഇഷ്ടക്കാരി' എന്നാണ് ഹിലാരി പറഞ്ഞത്. ഹിലാരിയുടെ പ്രസ്താവന തന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിത്വത്തെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ന്യൂയോര്‍ക്ക് സതേണ്‍ ഡിസ്ട്രിക്റ്റ് കോടതിയിലാണ് തുള്‍സി കേസ് നല്‍കിയിരിക്കുന്നത്. കോടതി ഹിലാരിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

അതേ സമയം ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള പ്രൈമറികള്‍ നടക്കുകയാണ്. ഡമോക്രാറ്റിക്ക് പ്രൈമറികളില്‍ ജോ ബൈഡനാണ് മുന്നില്‍. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ബേണി സാന്‍ഡേഴ്സും ജോ ബൈഡനും വലിയ വാക്ക്പ്പോരാണ് നടത്തുന്നത്.

Read More: 

മഞ്ഞുകട്ടകളായി നദിയിലെ വെള്ളം; മൂക്ക് മാത്രം പുറത്തേക്കിട്ട് മുതലകൾ, ​ഗവേഷകർ പറയുന്നത്