Asianet News MalayalamAsianet News Malayalam

നാസി അധിനിവേശത്തിന് പോളണ്ടിനോട് മാപ്പ് പറഞ്ഞ് ജര്‍മ്മനി

ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മുന്നില്‍ തലകുനിക്കുന്നു. ജര്‍മന്‍ ആക്രമണത്തില്‍ ഇരകളായ പോളിഷ് പൗരന്മാര്‍ക്ക് വേണ്ടി മാപ്പ് തേടുന്നുവെന്നായിരുന്നു ഫ്രാങ്ക് വാള്‍ട്ടര്‍ സംസാരിച്ചത്. 

Germany apologies to Poland on anniversary of Nazi invasion
Author
Poland, First Published Sep 2, 2019, 6:23 PM IST

പോളണ്ട്: നാസി ഭരണകൂടത്തിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പോളണ്ടിനോട് മാപ്പ് പറഞ്ഞ് ജര്‍മ്മനി. നാസി അധിനിവേശത്തിന്‍റെ എണ്‍പതാം വാര്‍ഷികത്തിലാണ് ജര്‍മ്മനി പോളണ്ടിനോട് മാപ്പ് പറഞ്ഞത്.

People held candles to mark the occasion at the ceremony in the city of Wielun, Poland

രണ്ടാം ലോകമഹായുദ്ധത്തിന് കാരണമായ  നാസി അധിനിവേശത്തിന്‍റെ എണ്‍പതാം വാര്‍ഷികത്തിലാണ് ജര്‍മ്മനിയുടെ മാപ്പ് പറച്ചില്‍. 

Mr Steinmeier and Mr Duda lit candles at a commemorative memorial

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കന്മാരാണ് 1939ല്‍ ആദ്യ ബോംബു വീണ സമയത്തിന്‍റെ ഒരു ദിവസം നീണ്ട അനുസ്മരണത്തിനായി പോളണ്ടില്‍ ഒന്ന് ചേര്‍ന്നത്. 2000ല്‍ അധികം ആളുകളാണ് 1939ലെ ബോംബിങ്ങില്‍ കൊല്ലപ്പെട്ടത്. വിവിധ രാഷ്ട്രത്തലവന്മാര്‍, തദ്ദേശീയര്‍, ബോംബ് സ്ഫോടനങ്ങളെ അതിജീവിക്കുന്നവര്‍ അങ്ങനെ നിരവധി ആളുകളാണ് ഇരകളാക്കപ്പെട്ട 2000ല്‍ അധികം പേരുടെ ഓര്‍മ്മയില്‍ ഒന്ന് ചേര്‍ന്നത്. 

Wielun was the first Polish city bombed by Germany during World War Two

പുലര്‍ച്ചെ നടന്ന അനുസ്മരണച്ചടങ്ങില്‍ ജര്‍മ്മന്‍ പ്രസിഡന്‍റ്  ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മീരിയര്‍ പോളിഷ് പ്രസിഡന്‍റ്  ആന്‍ഡ്രേജ് ഡൂഡയോട് ക്ഷമാപണം നടത്തുകയായിരുന്നു.

A view of rubble and ruined buildings covering the streets after the German bombing of Warsaw, Poland

ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മുന്നില്‍ തലകുനിക്കുന്നു. ജര്‍മന്‍ ആക്രമണത്തില്‍ ഇരകളായ പോളിഷ് പൗരന്മാര്‍ക്ക് വേണ്ടി മാപ്പ് തേടുന്നുവെന്നായിരുന്നു ഫ്രാങ്ക് വാള്‍ട്ടര്‍ സംസാരിച്ചത്.

Residents of the town of Wielun hold candles as they attend ceremonies marking the 80th anniversary of the outbreak of the World War II, in Wielun on September 1, 2019. - German President Frank-Walter Steinmeier on September 1, 2019 asked Poland's forgiveness for history's bloodiest conflict during a ceremony in the Polish city of Wielun, where the first World War II bombs fell 80 years ago. (Photo by Alik KEPLICZ / AFP)        (Photo credit should read ALIK KEPLICZ/AFP/Getty Images)

അനുസ്മരണത്തില്‍ പങ്കെടുക്കാനും ഇരകളോട് മാപ്പ് അപേക്ഷിക്കാനും ജര്‍മ്മനി കാണിച്ച മനസിനെ ആന്‍ഡ്രേജ് ഡൂഡ അഭിനന്ദിച്ചു. ആറ് വര്‍ഷം നീണ്ട രണ്ടാംലോക മഹായുദ്ധം ഏഴ് കോടിയില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍. 

Follow Us:
Download App:
  • android
  • ios