ദില്ലി: ബിബിസി ന്യൂസിന്‍റെ ലൈവ് ഇന്‍റര്‍വ്യൂവിനിടെ ഒരു അതിഥിയെത്തി. എത്തിയ അതിഥിയെ സ്വീകരിക്കുകയല്ല, മറിച്ച് കണ്ട് കണ്ണുതള്ളുകയായിരുന്നു എല്ലാവരും. ഒരു വലിയ എട്ടുകാലിയായിരുന്നു അനുവാദമില്ലാതെ ലൈവിനിടെ കയറി വന്നത്. 

ലൈവ് കണ്ടുകൊണ്ടിരുന്നവരുടെയെല്ലാം ടിവിയില്‍ ആ എട്ടുകാലിയെത്തി. കാമറയ്ക്ക് ചുറ്റും എട്ടുകാലി ചലിച്ചുകൊണ്ടിരുന്നു. കാഴ്ചയില്‍ തടസം നേരിട്ടതിന് ബിബിസി അവതാരകന്‍ ഷോണ്‍ ലേ പിന്നീട് മാപ്പുപറഞ്ഞു. 

പലരും കരുതിയത് തങ്ങളുടെ ടെലിവിഷന്‍ സ്ക്രീനിലാണ് എട്ടുകാലി പ്രത്യക്ഷപ്പെട്ടതെന്നായിരുന്നു. കഴിഞ്ഞ വര്‍ഷം ലൈവിനിടെ വാര്‍ത്താ അവതാരകന്‍റെ തലയില്‍ പക്ഷി വന്നിരിക്കുന്ന വീഡിയോ വൈറലായിരുന്നു.