Asianet News MalayalamAsianet News Malayalam

കൊ​റോ​ണയ്ക്ക് പിന്നാലെ ചൈനയില്‍ പക്ഷിപ്പനിയും പടരുന്നു

വു​ഹാ​ൻ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ്ര​ഭ​വ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഹു​ബെ​യ് പ്ര​വി​ശ്യ​യു​ടെ അ​യ​ൽ​പ്ര​ദേ​ശ​മാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച ഹു​നാ​ൻ പ്ര​വി​ശ്യ.

H1N1 flu virus spreds in chian with coronavirus
Author
Beijing, First Published Feb 2, 2020, 9:43 AM IST

ബെ​യ്ജിം​ഗ്: കൊ​റോ​ണ ബാധയിലായി ചൈനയ്ക്ക് തിരിച്ചടിയായി പ​ക്ഷി​പ്പ​നി​യും പടരുന്നു എന്ന് റിപ്പോര്‍ട്ട്. രാ​ജ്യ​ത്ത് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു​കൊ​ണ്ട് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. എ​ച്ച്5​എ​ൻ1 വൈ​റ​സാ​ണ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വി​ശ്യ​യി​ലു​ള്ള ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​ക്ഷി​പ്പ​നി സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

അ​തേ​സ​മ​യം, ഇ​തു​വ​രെ മ​നു​ഷ്യ​രി​ലേ​ക്ക് രോ​ഗം പ​ട​ർ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. 7,850 കോ​ഴി​ക​ൾ ഉ​ള്ള പൗ​ൾ​ട്രി ഫാ​മി​ലാ​ണ് ആ​ദ്യം വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്നാ​ണ് വി​വ​രം. 4,500ലേ​റെ പ​ക്ഷി​ക​ൾ ച​ത്തി​ട്ടു​ണ്ടെ​ന്നും ദി​വ​സ​ങ്ങ​ൾ നീ​ണ്ട നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ടു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

വു​ഹാ​ൻ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ്ര​ഭ​വ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഹു​ബെ​യ് പ്ര​വി​ശ്യ​യു​ടെ അ​യ​ൽ​പ്ര​ദേ​ശ​മാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച ഹു​നാ​ൻ പ്ര​വി​ശ്യ.

അതേ സമയം കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ 46 പേർകൂടി മരിച്ചതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 259 ആയി. ചൈനയില്‍ വെള്ളിയാഴ്ച പുതിയതായി 2,102 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 11,791 ആയി ഉയർന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഹുബെ പ്രവിശ്യയിലാണ് വെള്ളിയാഴ്ച കൊറോണ വൈറസ് ബാധമൂലം 45 പേർ മരിച്ചത്. ഇതോടെ പ്രദേശത്ത് മരിച്ചവരുടെ എണ്ണം 249 ആയി. 1,347 പേർക്കുകൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഹുബെയിൽ മാത്രം മൊത്തം 7,153 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.
 

Follow Us:
Download App:
  • android
  • ios