രാഷ്ട്രീയ നേട്ടത്തിനായി ഗെയിം ഓഫ് ത്രോണ്‍സ് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. 

വാഷിങ്ടണ്‍: ഗെയിം ഓഫ് ത്രോണ്‍സിലെ ചിത്രങ്ങളും രംഗങ്ങളും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനോട് എച്ച്ബിഒ. യുഎസ് പ്രസിഡന്‍റ് തെര‍‍ഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് സ്പെഷല്‍ കൗണ്‍സെല്‍ റോബര്‍ട്ട് മ്യൂളര്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തിറക്കിയ ദിവസം ഗെയിം ഓഫ് ത്രോണ്‍ മീം ഉപയോഗിച്ച് പോസ്റ്റര്‍ നിര്‍മിച്ച് ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് എച്ച്ബിഒ പ്രസ്താവന പുറത്തിറക്കിയത്. രാഷ്ട്രീയ നേട്ടത്തിനായി ഗെയിം ഓഫ് ത്രോണ്‍സ് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. 

കഴിഞ്ഞ നവംബറിലും ഗെയിം ഓഫ് ത്രോണ്‍സിലെ വിഖ്യാത സംഭാഷണമായ വിന്‍റര്‍ ഈസ് കമിങ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇറാനുമേലുള്ള ഉപരോധങ്ങള്‍ പുനസ്ഥാപിച്ചപ്പോഴും ട്രംപ് ഗെയിം ഓഫ് ത്രോണ്‍സിലെ വാക്കുകള്‍ കടമെടുത്തിരുന്നു. അന്നും എച്ച്ബിഒ എതിര്‍പ്പുന്നയിച്ചിരുന്നു.