അഫ്ഗാന്‍ ഗവണ്‍മെന്റ് മീഡിയ, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മേധാവി ദവാ ഖാന്‍ മണിപാലാണ് താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വെസ്റ്റ് കാബൂളിലെ ദാറുല്‍ അമാന്‍ റോഡില്‍ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു ആക്രമണം.
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ സര്‍ക്കാറിന്റെ മാധ്യമവിഭാഗം ഉന്നത ഉദ്യോഗസ്ഥനെ താലിബാന്‍ വധിച്ചു. താലിബാന്‍ വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അഫ്ഗാന്‍ ഗവണ്‍മെന്റ് മീഡിയ, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മേധാവി ദവാ ഖാന്‍ മണിപാലാണ് താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വെസ്റ്റ് കാബൂളിലെ ദാറുല്‍ അമാന്‍ റോഡില്‍ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു ആക്രമണം. ദവാ ഖാന്‍ കൊല്ലപ്പെട്ടെന്ന് അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയവും സ്ഥിരീകരിച്ചു. എന്നാല്‍, കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. മാധ്യമവിഭാഗത്തിന്റെ തലവനാകും മുമ്പ് ഡെപ്യൂട്ടി പ്രസിഡന്‍ഷ്യല്‍ വക്താവായിരുന്നു ദവാ ഖാന്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
