കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ജനുവരിയിലായിരുന്നു ഇവര്‍ വുഹാനിലേക്ക് പോയത്. വുഹാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയ ശേഷം സിച്ച്വാന്‍ പ്രവിശ്യയിലെ യിബിനിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കം വിവിധയിടങ്ങളിലാണ് ഇവര്‍ സഞ്ചരിച്ചത്.
വുഹാന്‍: കൊവിഡ് നിയമ ലംഘനത്തിന് 2 പേർക്ക് തടവ് ശിക്ഷ വിധിച്ച് ചൈന. വുഹാനിലേക്ക് യാത്ര ചെയ്ത രണ്ടു പേർ ഈ വിവരം ആരോഗ്യ പ്രവർത്തകരിൽ നിന്നും മറച്ച് വെക്കുകയും ക്വാറന്‍റൈൻ ഒഴിവാക്കുകയും ചെയ്തതാണ് ഇവരുടെ കുറ്റം. ഡിയിംഗ്, ടുവാങ് എന്നീ ചെറുപ്പക്കാരെ ശിക്ഷിക്കുന്നത് കൊവിഡ് പ്രതിരോധം അട്ടിമറിക്കാൻ ശ്രമിച്ചതിന് കൂടിയാണ് എന്നും ചൈനീസ് കോടതി ഉത്തരവിൽ വ്യക്തമാക്കി.
ഒന്നര വർഷത്തെ തടവ് ശിക്ഷ ആണ് ഇരുവർക്കും വിധിച്ചത്. യിബിനിലെ കോടതിയുടേതാണ് നടപടി. കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ജനുവരിയിലായിരുന്നു ഇവര്‍ വുഹാനിലേക്ക് പോയത്. വുഹാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയ ശേഷം സിച്ച്വാന്‍ പ്രവിശ്യയിലെ യിബിനിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കം വിവിധയിടങ്ങളിലാണ് ഇവര്‍ സഞ്ചരിച്ചത്.
വുഹാന്‍ സന്ദര്‍ശിച്ച് ഒരാഴ്ചയോളം കഴിഞ്ഞ ശേഷമാണ് ഇവര്‍ക്ക് രോഗലക്ഷണം പ്രകടമായത്. ആരോഗ്യ പ്രവര്‍ത്തകര്‍ തിരക്കിയ സമയത്തും ഇവര്‍ യാത്രാവിവരം മറച്ചുവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. 300ലധികം പേരാണ് ഇവരുടെ സമ്പർക്ക പട്ടികയിലുള്ളത്. ഇവർ എല്ലാം ഇപ്പോൾ നിരീക്ഷണത്തിൽ ആണുള്ളത്.
