നിർദേശത്തിന് സെനറ്റ് അംഗീകാരം നൽകുകയാണെങ്കിൽ അത് ചരിത്രമാകും. ലിസ ഫ്രാങ്കൈറ്റി അമേരിക്കൻ നാവിക സേനയുടെ തലപ്പത്തെത്തും

പുതു ചരിത്രം സൃഷ്ടിക്കാനൊരുങ്ങി അമേരിക്ക. നാവിക സേനയുടെ തലപ്പത്തേക്ക് ഒരു വനിതയെ ആദ്യമായി പ്രസിഡന്റ് നിർദ്ദേശിച്ചു. അഡ്മിറൽ ലിസ ഫ്രാഞ്ചെറ്റിയെയാണ് പ്രസിഡന്റ് ജോ ബൈഡൻ നിർദ്ദേശിച്ചത്. നിർദേശത്തിന് സെനറ്റ് അംഗീകാരം നൽകുകയാണെങ്കിൽ അത് ചരിത്രമാകും. ലിസ ഫ്രാങ്കൈറ്റി അമേരിക്കൻ നാവിക സേനയുടെ തലപ്പത്തെത്തും. ലോകത്തിലെ ഏറ്റവും ശക്തമായ നാവിക സേനയക്കാണ് വനിതാ നേതൃത്വം എത്തുന്നത്. 38 വർഷം അമേരിക്കൻ നാവിക സേനയിൽ പ്രവർത്തിച്ച അനുഭവമാണ് ലിസയുടെ കരുത്ത്. 1985 ലാണ് ലിസ സേനയിലെത്തുന്നത്. യുദ്ധകപ്പലുകളിലും, മിസൈൽ പ്രതിരോധ സംവിധാനത്തിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ നാവിക സേനയുടെ ഉപമേധാവിയാണ്.

യുഎസ് നാവിക സേനയുടെ ഫോർ സ്റ്റാർ അഡ്മിറൽ പദവി ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ലിസ. അഡ്മിറൽ മൈക്ക് ഗിൽഡേയ് ആണ് നിലവിലെ നാവിക സേനാ മേധാവി. അടുത്ത മാസമാണ് മൈക്ക് വിരമിക്കുന്നത്. മൈക്കിന്റെ പിന്മാഗിമിയായാണ് ലിസയുടെ നാമ നിർദേശം. യൂറോപ്പിലും, ആഫ്രിക്കയിലും അമേരിക്കൻ നാവിക സേനയുടെ കമാൻഡറായി ലിസ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2022 സെപ്തംബറിലായിരുന്നു നാവിക സേന ഉപ മേധാവിയായി ലിസ ചുമതലയേറ്റത്. നാല് വർഷമാണ് നാവിക സേനാ മേധാവിയുടെ സേവന കാലാവധി. പുതിയ പദവിയിൽ ലിസ ചരിത്രം രചിക്കുമെന്നാണ് നാമ നിർദേശം നടത്തിക്കൊണ്ട് പ്രസിഡന്റ് ബൈഡൻ വ്യക്തമാക്കിയത്.ലിസയെ അഭിനന്ദിച്ച് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ രംഗത്തെത്തിയിട്ടുണ്ട്. ലിസയുടെ നിയമനത്തിൽ സെനറ്റിന്രെ തീരുമാനം എന്താകുമെന്നാണ് അമേരിക്കൻ രാഷട്രീയം ഉറ്റു നോക്കുന്നത്. 

വലിയ നേട്ടം! ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കടത്തിയ 105 അമൂല്യ പുരാവസ്തുക്കൾ തിരികെ എത്തും, നന്ദി പറഞ്ഞ് മോദി