ഹോങ്കോങ്: പൊതുഇടങ്ങളില്‍ മുഖം മൂടികൾ നിരോധിച്ച് ഹോങ്കോങ് ഭരണകൂടം. ജനകീയ പ്രക്ഷോഭത്തെ നേരിടാനാണ് സർക്കാരിന്‍റെ പുതിയ തന്ത്രം. മാസങ്ങളായി തുടരുന്ന പ്രക്ഷോഭത്തെ മുഖംമൂടി നിരോധനത്തിലൂടെ നിയന്ത്രണ വിധേയമാക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. പെട്രോൾ ബോംബും ആയുധങ്ങളുമായി തെരുവിലിറങ്ങുന്ന പ്രക്ഷോഭകാരികൾ തങ്ങളെ തിരിച്ചറിയാതിരിക്കാൻ വ്യാപകമായി മുഖം മൂടികൾ ഉപയോഗിച്ചിരുന്നു. 

മുഖം മുടികൾ നിരോധിക്കുന്നതിലൂടെ തെരുവിലിറങ്ങുന്ന പ്രക്ഷോഭകരുടെയെണ്ണം ഗണ്യമായി കുറയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ മുഖം മൂടി നിരോധനം കൊണ്ട് പ്രതിക്ഷേധത്തെ തണുപ്പിക്കാനാകില്ലെന്ന് പ്രക്ഷോഭകരും പറയുന്നു. ചൈനയുടെ ജനാധിപത്യവിരുദ്ധ നിലപാടുകൾക്കെതിരെയുള്ള പ്രക്ഷോഭം ഹോങ്കോങ്ങിൽ തുടർച്ചയായി സംഘർഷ‍ത്തിനിടയാക്കിയിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ വെടിയുതിർക്കുകയും ചെയ്തിരുന്നു.