മണല്‍ക്കാറ്റ് വീശിയത് നഗരത്തില്‍ ഗുരുതരമായ പ്രശ്‌നം സൃഷ്ടിച്ചെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ബീജിങ്: ചൈനയിലെ ഡുന്‍ഹുവാങ് നഗത്തില്‍ 300 അടിയോളം ഉയരത്തില്‍ മണല്‍ക്കാറ്റ് വീശിയതിനെ തുടര്‍ന്ന് റോഡുകള്‍ അടച്ചു. കാഴ്ച മറഞ്ഞതിനെ തുടര്‍ന്നാണ് ഗതാഗതം നിര്‍ത്തിവെച്ചത്. മണല്‍ക്കാറ്റ് അടിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിച്ചു. മണല്‍ക്കാറ്റ് വീശിയത് നഗരത്തില്‍ ഗുരുതരമായ പ്രശ്‌നം സൃഷ്ടിച്ചെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഗോബി മരുഭൂമിയില്‍ നിന്നാണ് മണല്‍ക്കാറ്റ് ഉത്ഭവിച്ചത്. ഡ്രൈവിങ് ദുഷ്‌കരമായതോടെ ഗതാഗതം നിര്‍ത്തിവെച്ചെന്ന് പൊലീസും അറിയിച്ചു.
വീഡിയോ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
