Asianet News MalayalamAsianet News Malayalam

ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഇന്ത്യന്‍ വംശജനും, ആരാണ് ജി​ഗർ ഷാ

സ്റ്റെർലിംഗ് ഹൈസ്‌കൂളിലായിരുന്നു ഹൈസ്കൂൾ പഠനം. 1996-ൽ ഇല്ലിനോയി യൂണിവേഴ്‌സിറ്റിയിൽ നിന്ന് സയൻസ് ബിരുദവും മെക്കാനിക്കൽ എഞ്ചിനീയറിംഗും ബിരുദം നേടി.

Indian American Jigar shah Named In TIME Most Influential List
Author
First Published Apr 20, 2024, 8:57 PM IST | Last Updated Apr 20, 2024, 8:57 PM IST

ന്യൂയോർക്ക്: ടൈം മാഗസിൻ്റെ 2024-ലെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ വംശജനായ ജി​ഗർ ഷാ. യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എനർജിയുടെ ലോൺ പ്രോഗ്രാംസ് ഓഫീസ് ഡയറക്ടർ ജിഗർ ഷാ. യുഎസ് ഊർജ്ജ വകുപ്പിലെ ലോൺ പ്രോഗ്രാം ഓഫീസിൻ്റെ ഡയറക്ടറാണ് ജിഗർ ഷാ. ക്ലീൻ എനർജിയിൽ 25 വർഷത്തിലേറെ വൈദഗ്ധ്യമുള്ള അദ്ദേഹം പ്രോജക്ട് ഫിനാൻസ്, ക്ലീൻ ടെക്നോളജി, എൻ്റർപ്രണർഷിപ്പ് എന്നിവയിൽ വിദഗ്ദ്ധനാണ്. സ്റ്റെർലിംഗ് ഹൈസ്‌കൂളിലായിരുന്നു ഹൈസ്കൂൾ പഠനം. 1996-ൽ ഇല്ലിനോയി യൂണിവേഴ്‌സിറ്റിയിൽ നിന്ന് സയൻസ് ബിരുദവും മെക്കാനിക്കൽ എഞ്ചിനീയറിംഗും ബിരുദം നേടി.

പിന്നീട് മേരിലാൻഡ് യൂണിവേഴ്‌സിറ്റി-റോബർട്ട് എച്ച്. സ്മിത്ത് സ്‌കൂൾ ഓഫ് ബിസിനസിൽ ഫിനാൻസിൽ എംബിഎ നേടി. ഊർജ വകുപ്പിൽ ജോലി ചെയ്യുന്നതിന് മുമ്പ് അദ്ദേഹം ഈ രം​ഗത്ത് വൈദ​ഗ്ധ്യം നേടി. ജനറേറ്റ് ക്യാപിറ്റലിൻ്റെ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചു. ക്രിയേറ്റിംഗ് ക്ലൈമറ്റ് വെൽത്ത്: അൺലോക്കിംഗ് ദ ഇംപാക്ട് ഇക്കണോമി എന്ന പുസ്തകവും രചിച്ചു. 2003ൽ മേരിലാൻഡിൽ സൺഎഡിസണിൻ്റെ സ്ഥാപകനും സിഇഒയും ആയിരുന്നു ഷാ. 

Latest Videos
Follow Us:
Download App:
  • android
  • ios