വാഷിങ്ങ്ടണ്‍: ഇന്ത്യൻ വംശജനായ ഹോട്ടൽ ഉടമയും അമേരിക്കൻ പ്രസിഡന്‍റ്  ഡോണൾഡ് ട്രംപിന്റെ മുൻ ബിസിനസ് പങ്കാളിയുമായ ദിനേശ് ചവ്ള വിമാനതാവളത്തില്‍ വച്ച് യാത്രക്കാരന്‍റെ ലഗേജ് മോഷ്ടിച്ചതിന് പിടിയിലായി. ചാവ്‍ല ഹോട്ടൽസ് സിഇഒ ആണ് ദിനേശ്. മെംഫിസ് രാജ്യാന്തര വിമാനത്താവളത്തിലെ ലഗേജ് ബെൽറ്റിൽ നിന്നു ചാവ്‍ള മറ്റൊരു യാത്രക്കാരന്റെ സ്യൂട്ട്കേസ് കവർന്നെടുത്ത് കാറിൽ കയറ്റിയെന്നാണ് കേസ്. 

കാർ പരിശോധിച്ചപ്പോൾ ഏതാനും മാസം മുൻപ് മോഷ്ടിച്ച മറ്റൊരു സ്യൂട്ട്കേസും കണ്ടെത്തി. ലഗേജ് മോഷണം ശരിയല്ലെന്നറിയാമെങ്കിലും ഒരു രസത്തിനു വേണ്ടിയാണ് ഈ പരിപാടിയെന്ന് ചാവ്‍ള പൊലീസിനോടു പറഞ്ഞതായി റിപ്പോർട്ടുണ്ട്. ഇതൊരു സ്ഥിരം ഏർപ്പാടാണെന്നും പൊലീസിനു സംശയമുണ്ട്.

ട്രംപ് കുടുംബാംഗങ്ങളുമായി 4 ഹോട്ടലുകളിൽ പങ്കാളിത്തമുണ്ടായിരുന്ന വ്യവസായിയാണ് ദിനേശ് ചാവ്‍ല.1998 മുതൽ ട്രംപ് കുടുംബവുമായി ബിസിനസ് ബന്ധങ്ങളുള്ളവരാണ് ദിനേശും സഹോദരൻ സുരേഷും.