ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോര്‍ഡ് തലത്തിലേക്ക് ഇടിഞ്ഞതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് കുതിച്ചുയർന്നു. യുഎഇ ദിർഹം, ഖത്തർ റിയാൽ തുടങ്ങിയ കറൻസികൾക്ക് മികച്ച നിരക്ക് ലഭിക്കുന്നതിനാൽ നാട്ടിലേക്ക് പണം അയക്കാൻ പ്രവാസികൾക്ക് ഇത് അനുകൂല സമയമാണ്. പശ്ചിമേഷ്യയിലെ പ്രതിസന്ധിയാണ് രൂപയുടെ മൂല്യത്തകർച്ചക്ക് കാരണം.

ദുബായ്: ഇന്ത്യൻ രൂപയുട റെക്കോര്‍ഡ് തകർച്ചയിൽ വിനിമയ നിരക്കിൽ മുന്നേറി ഗൾഫ് കറൻസികൾ. നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികള്‍ക്ക് ഇത് നല്ല സമയം. യുഎഇ ദിർഹത്തിന് ​ 25.82 രൂപയാണ് ശനിയാഴ്ച ലഭിച്ചത്. തിങ്കളാഴ്ച വ്യാപാരം വീണ്ടും ആരംഭിക്കുന്നത് വരെ ഈ നിരക്ക് തുടരും. രൂപയുമായുള്ള വിനിമയ നിരക്കിൽ ഒരു ഖത്തർ റിയാലിന് 25.9 രൂപ എന്ന നിലയിലെത്തി. വെള്ളിയാഴ്ച രാവിലെ ഒരു ഖത്തർ റിയാലിന് 26 രൂപക്ക് മുക​ളിലെത്തിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഒരു ബഹ്റൈൻ ദിനാറിന് 251 രൂപ വരെയെത്തി. വെള്ളിയാഴ്ച രാവിലെ ഒരു ദീനാറിന് 250 രൂപക്കു മുകളിൽ എക്സഞ്ചേുകളിൽ രേഖപ്പെടുത്തിയിരുന്നു. ഒരു കുവൈത്ത് ദിനാറിന് 307 രൂപ എന്ന ഏറ്റവും വലിയ ഉയർച്ചയിലെത്തി. വെള്ളിയാഴ്ച വൈകിട്ട് ഇത് 306 രൂപ എന്ന നിരക്കിലായിരുന്നു. ഒരു ഒമാനി റിയാലിന് 246 രൂപ നിരക്കിലെത്തി. പശ്ചിമേഷ്യയിലെ പ്രതിസന്ധിയാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായത്. എണ്ണ വിലയിലെ വർധന തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം ഇനിയും കുറയാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച വിപണിയിൽ ഡോളറിനെതിരെ 94.81 ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. വിനിമയ നിരക്ക് ഉയർന്ന സാഹചര്യം പ്രവാസികൾക്ക് നേട്ടമാകുകയാണ്.