Asianet News MalayalamAsianet News Malayalam

താലിബാൻ സർക്കാർ: 'എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകണം', ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ

'സർക്കാരിൽ സ്ത്രീകൾക്കും പ്രാതിനിധ്യം വേണം. എല്ലാ വിഭാഗങ്ങളേയും ഉൾക്കൊണ്ടെങ്കിൽ മാത്രമേ സർക്കാരിന് അന്താരാഷ്ട്ര സ്വീകാര്യത കിട്ടൂ. താലിബാൻ സർക്കാർ രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയുടെ പ്രതികരണം'.

indian stand on taliban afghanistan government
Author
Delhi, First Published Sep 11, 2021, 8:56 AM IST

ദില്ലി: അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിൽ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകണമെന്ന് ഇന്ത്യ. യുഎൻ രക്ഷാസമിതിയിലാണ് ഇന്ത്യ നിലപാടറിയിച്ചത്. സർക്കാരിൽ സ്ത്രീകൾക്കും പ്രാതിനിധ്യം വേണം. എല്ലാ വിഭാഗങ്ങളേയും ഉൾക്കൊണ്ടെങ്കിൽ മാത്രമേ സർക്കാരിന് അന്താരാഷ്ട്ര സ്വീകാര്യത കിട്ടൂ എന്നുമാണ് ഇന്ത്യൻ നിലപാട്. താലിബാൻ സർക്കാർ രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയുടെ പ്രതികരണം.

അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനയായ ഹഖ്ഖാനി നെറ്റ്വർക്കിൻറെ നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിലും ഇന്ത്യക്ക് അതൃപ്തിയുണ്ട്. 2008-ൽ കാബൂളിലെ ഇന്ത്യൻ എംബസിക്ക് നേരെ ഭീകരാക്രമണം നടത്തിയത് ഹഖാനി ​ഗ്രൂപ്പാണ്. അങ്ങനെയൊരു സംഘ‍ടന നിർണായകമായ സ‍ർക്കാരിനെ എങ്ങനെ അം​ഗീകരിക്കും എന്നതാണ് ഇന്ത്യ നേരിടുന്ന ചോദ്യം. 

ക്രൂരത തുടർന്ന് താലിബാൻ: അഫ്ഗാൻ വൈസ് പ്രസിഡൻ്റിൻ്റെ സഹോദരനെ വധിച്ചു

മുൻ അഫ്ഗാൻ ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിക്കാൻ താലിബാൻ ഉത്തരവ്

അതിനിടെ താലിബാനുമായി ചർച്ച വേണമെന്നാണ് യുഎൻ തലവൻ അന്റോണിയോ ഗുട്ടറസിന്റെ നിലപാട് . അന്താരാഷ്ട്ര സമൂഹം താലിബാനുമായി ചർച്ചകൾ ആരംഭിക്കണമെന്നും  അഫ്ഗാൻ ജനതയോട് ലോകം അനുകമ്പ കാട്ടണമെന്നും അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios