ഭക്ഷണം വാങ്ങി വീട്ടിലേക്ക് മടങ്ങവേ ആണ് വഴിയരികിൽ പതുങ്ങി നിന്ന ഒരു സംഘം അക്രമികൾ സയ്യിദിനെ ആക്രമിച്ചത്. 

ലണ്ടൻ: യുഎസ്സിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക്‌ അക്രമികളിൽ നിന്ന് ക്രൂരമർദ്ദനം. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലിക്കാണ് അജ്ഞാതരായ മോഷ്ടാക്കളിൽ നിന്ന് മർദ്ദനമേറ്റത്. ഷിക്കാഗോയിലെ നോർത്ത് കാംപ്ബെല്ലിൽ ഇന്നലെ രാത്രി ആണ് സംഭവം ഉണ്ടായത്. ഭക്ഷണം വാങ്ങി വീട്ടിലേക്ക് മടങ്ങവേ ആണ് വഴിയരികിൽ പതുങ്ങി നിന്ന ഒരു സംഘം അക്രമികൾ സയ്യിദിനെ ആക്രമിച്ചത്. അക്രമത്തിൽ സയ്യിദിന്റെ മൂക്കിന് കാര്യമായ പരിക്കേറ്റിട്ടുണ്ട്. മോഷണശ്രമം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യാന വെസ്‌ലി സർവകലാശാലയിലെ മാസ്റ്റേഴ്‌സ് വിദ്യാർത്ഥി ആണ് സയ്യിദ്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്. എല്ലാ സഹായവും സയ്യിദിനും കുടുംബത്തിനും ഉറപ്പ് നൽകി എന്നും കോൺസുലേറ്റ് വ്യക്തമാക്കി.