അഞ്ച് സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന സംഘത്തോടൊപ്പമായിരുന്നു സുദീക്ഷ എത്തിയത്. സുദീക്ഷയുടെ കുടുംബത്തെ വിവരമറിയിച്ചെന്നും അധികൃതർ അറിയിച്ചു. 

സാന്റോ ഡൊമിങ്കോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അവധി ആഘോഷിക്കാനെത്തിയ ഇന്ത്യൻ വിദ്യാർഥിനിയെ കാണാതായി. യുഎസിലെ പിറ്റ്സ്ബർഗ് സർവകലാശാല വിദ്യാർഥിനിയായ ഇരുപതുകാരിയായ സുദീക്ഷ കൊണങ്കിയെയാണ് കാണാതായത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റ കന കടൽത്തീരത്തു വെച്ചാണ് സുദീക്ഷയെ കാണാതായതെന്നും തിരച്ചിൽ ഊർജിതമാക്കിയെന്നും അധികൃതർ അറിയിച്ചു. ഇന്ത്യൻ എംബസിയും യുഎസ് അധികൃതരും വിദ്യാർഥിക്കായി അന്വേഷണം തുടങ്ങി. മാർച്ച് 6നു പുലർച്ചെ 4 മണിയോടെയാണ് കടൽതീരത്ത് സുദീക്ഷയെ അവസാനമായി കണ്ടത്.

അഞ്ച് സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന സംഘത്തോടൊപ്പമായിരുന്നു സുദീക്ഷ എത്തിയത്. സുദീക്ഷയുടെ കുടുംബത്തെ വിവരമറിയിച്ചെന്നും അധികൃതർ അറിയിച്ചു. ഡൊമിനിക്കൻ സിവിൽ ഡിഫൻസ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. കാണാതാകുമ്പോൾ അവർ തവിട്ട് നിറത്തിലുള്ള ബിക്കിനിയാണ് ധരിച്ചിരുന്നത്. 2006 മുതൽ യുഎസിൽ സ്ഥിര താമസക്കാരാണ് സുദീക്ഷയുടെ കുടുംബം.