Asianet News MalayalamAsianet News Malayalam

അണുനാശിനി കുത്തിവെച്ചാല്‍ പോരേ..;കൊവിഡ് രോഗത്തിന് ട്രംപിന്റെ ഒറ്റമൂലി, വിമര്‍ശിച്ചും പരിഹസിച്ചും വിദഗ്ധര്‍

അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ കടത്തിവിട്ടുള്ള പരീക്ഷണം രോഗം ഭേദപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്ര ഉപദേശകന്‍ വില്ല്യം ബ്രയാനും  നിര്‍ദേശിച്ചു.
 

Injecting Disinfectant: Trump's Idea On COVID-19 Cure Is Viral
Author
Washington D.C., First Published Apr 24, 2020, 11:37 AM IST

വാഷിംഗ്ടണ്‍: കൊവിഡ് രോഗം ഭേദമാകാന്‍ ഒറ്റമൂലി നിര്‍ദേശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ്ഹൗസില്‍ പതിവ് വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ ഒറ്റമൂലി നിര്‍ദേശം. രോഗികളില്‍ അണുനാശിനി കുത്തിവെക്കുന്നതിലൂടെ രോഗം ഭേദപ്പെടുത്താന്‍ കഴിയുമോ എന്ന് പരീക്ഷിച്ചുകൂടെയെന്നായിരുന്നു ട്രംപിന്റെ അഭിപ്രായം. ട്രംപിന്റെ ഒറ്റമൂലിയെ പരിഹസിച്ചും വിമര്‍ശിച്ചും വിദഗ്ധരും സോഷ്യല്‍ മീഡിയയും രംഗത്തെത്തി. 

അണുനാശിനി ഓരോനിമിഷവും നമ്മള്‍ വൃത്തിക്കായാക്കാന്‍ ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ അണുനാശിനി കുത്തിവെച്ചാല്‍ അവിടെയും വൃത്തിയാകില്ലേ. അണുനാശിനി ശ്വാസകോശത്തിലെത്തിയാല്‍ വൈറസ് ഇല്ലാതാകാന്‍ സാധ്യതയില്ലേ. ഇത് പരീക്ഷിക്കുന്നത് രസകരമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.  

അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ കടത്തിവിട്ടുള്ള പരീക്ഷണം രോഗം ഭേദപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്ര ഉപദേശകന്‍ വില്ല്യം ബ്രയാനും  നിര്‍ദേശിച്ചു. വില്ല്യം ബ്രയാന്റെ നിര്‍ദേശത്തെയും ട്രംപ് പിന്താങ്ങി. അള്‍ട്രാവയലറ്റോ മറ്റേതെങ്കിലും ശക്തിയുള്ള പ്രകാശങ്ങളോ ഉപയോഗിച്ച് ഇതുവരെ കൊവിഡ് രോഗികളില്‍ പരീക്ഷണം നടത്തിയിട്ടില്ലെന്നും അത്തരൊമൊരു നീക്കം താല്‍പര്യമുണ്ടെന്നും ട്രംപ് പറഞ്ഞു.

വേനല്‍ക്കാലമായാല്‍ വൈറസുകള്‍ക്ക് നിലനില്‍ക്കാനാകില്ലെന്ന് ബ്രയാന്‍ പറഞ്ഞു. 20-24 ഡിഗ്രി ചൂടിലും 20 ശതമാനം അന്തരീക്ഷ ആര്‍ദ്രതയിലും വൈറസുകള്‍ക്ക് നിലനില്‍ക്കാനാകില്ല. ശക്തിയേറിയ സൂര്യപ്രകാശത്തെ വൈറസുകള്‍ക്ക് അതിജീവിക്കാനാകില്ല. അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസില്‍ ജനിതക നാശം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത കാര്യങ്ങളാണ് ട്രംപും വില്ല്യം ബ്രയാനും പറഞ്ഞതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇരുവരുടെയും പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios