കഴിഞ്ഞ ദിവസം യുഎഇയെയും കുവൈത്തിനെയും ഖത്തർ തീരത്തോട് ചേർന്ന കപ്പലിനെയും ഇറാൻ ആക്രമിച്ചിരുന്നു. പിന്നാലെ ഖത്തർ പാകിസ്ഥാനുമായി സംസാരിച്ചിരുന്നു.

ടെഹ്റാൻ: ഹോർമുസിൽ ചെറു മുങ്ങിക്കപ്പലുകൾ വിന്യസിക്കാൻ ഇറാൻ. ശത്രു കപ്പലുകൾ ലക്ഷ്യമെന്ന് ഐആർഐബി. ദീർഘാകാലം അടിത്തട്ടിൽ നിലനിൽക്കാൻ കഴിയുന്ന മുങ്ങിക്കപ്പലാണ് വിന്യസിക്കുന്നത്. മേഖലയിൽ സംഘർഷ ആശങ്ക കനക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ നീക്കം. ​ഗൾഫിൽ സംഘർഷം കനക്കുകയാണ്. കഴിഞ്ഞ ദിവസം യുഎഇയെയും കുവൈത്തിനെയും ഖത്തർ തീരത്തോട് ചേർന്ന കപ്പലിനെയും ഇറാൻ ആക്രമിച്ചിരുന്നു. പിന്നാലെ ഖത്തർ പാകിസ്ഥാനുമായി സംസാരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ (UNSC) യുഎസ് പിന്തുണയുള്ള കരട് പ്രമേയം ഇറാൻ തള്ളിയിരുന്നു. ഇതോടെ ഹോർമുസ് കടലിടുക്ക് പ്രതിസന്ധി കൂടുതൽ രൂക്ഷമായി. യുഎൻ പ്രമേയം രാഷ്ട്രീയ പ്രേരിതമാണെന്നും ഇറാൻ പറഞ്ഞു. പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം പരിഹരിക്കാൻ യുഎൻ നിർദ്ദേശം സഹായിക്കില്ലെന്ന് ടെഹ്‌റാൻ പറഞ്ഞു. യുഎൻ വഴി നിയമവിരുദ്ധമായ നടപടികൾ നിയമവിധേയമാക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്ന് ആരോപിച്ചു.