കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ ശവപ്പെട്ടിയും ഖമനെയിയുടെ ശവപ്പെട്ടിയോടൊപ്പം ഉണ്ടായിരുന്നു. പുണ്യനഗരങ്ങളായ നജാഫിലും കർബലയിലും ശവസംസ്കാര ചടങ്ങുകൾക്കായി ജനക്കൂട്ടം ഒത്തുകൂടി.

ടെഹ്റാൻ: അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകൾ പുരോ​ഗമിക്കുന്നു. സുരക്ഷയ്ക്കായി പോർ വിമാനം സജ്ജമാക്കി. മൃതദേഹം വഹിച്ചുള്ള വിമാനം പോർ വിമാനങ്ങളുടെ അകമ്പടിയോടെയാണ് മഷ്ഹദിൽ എത്തിച്ചത്. ഖമനെയിയുടെ ശവമഞ്ചം വഹിച്ചെത്തിയ വിമാനത്തിന് അകമ്പടിയായി യുദ്ധവിമാനമെത്തുന്ന വീഡിയോയും പുറത്തുവിട്ടു. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ ശവപ്പെട്ടിയും ഖമനെയിയുടെ ശവപ്പെട്ടിയോടൊപ്പം ഉണ്ടായിരുന്നു. പുണ്യനഗരങ്ങളായ നജാഫിലും കർബലയിലും ശവസംസ്കാര ചടങ്ങുകൾക്കായി ജനക്കൂട്ടം ഒത്തുകൂടി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഞ്ച് ദിവസത്തെ ദുഃഖാചരണത്തിന് ശേഷമാണ് അവർ മഷ്ഹദിൽ എത്തിയത്. ഇറാനിലെ ഏറ്റവും ആദരണീയമായ ആരാധനാലയവും നിരവധി മുൻ ഇറാനിയൻ ഷാമാരുടെയും, 2024-ൽ ഒരു ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മുൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും അന്ത്യവിശ്രമ സ്ഥലവുമാണ് മഷ്ഹദ്.