അമേരിക്കയുമായുള്ള നിർണ്ണായക സമാധാന ചർച്ചകൾക്കിടയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാനസിക നിലയും പെരുമാറ്റരീതികളും വിലയിരുത്താൻ ഇറാൻ മുതിർന്ന മനഃശാസ്ത്രജ്ഞരുടെ സഹായം തേടിയതായി റിപ്പോർട്ട്

ടെഹ്റാൻ: അമേരിക്കയുമായുള്ള നിർണ്ണായക സമാധാന ചർച്ചകൾക്കിടയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാനസിക നിലയും പെരുമാറ്റരീതികളും വിലയിരുത്താൻ ഇറാൻ മുതിർന്ന മനഃശാസ്ത്രജ്ഞരുടെ സഹായം തേടിയതായി റിപ്പോർട്ട്. ചർച്ചകളിൽ ട്രംപിനെ എങ്ങനെ സ്വാധീനിക്കാമെന്നും അദ്ദേഹത്തിന് അനുയോജ്യമായ രീതിയിൽ സന്ദേശങ്ങൾ എങ്ങനെ രൂപപ്പെടുത്താമെന്നും വ്യക്തമാക്കാൻ ഈ വിദഗ്ധർ ഇറാനിയൻ പ്രതിനിധികളെ സഹായിച്ചതായാണ് വിവരം. മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇസ്ലാമാബാദിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ആദ്യവട്ട ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മനഃശാസ്ത്രജ്ഞരുടെയും മറ്റ് ബിഹേവിയറൽ വിദഗ്ദ്ധരുടെയും സഹായം ഇറാൻ ഔദ്യോഗികമായി തേടാൻ തുടങ്ങിയത്. ട്രംപിന്റെ പെരുമാറ്റരീതികൾ സൂക്ഷ്മമായി നിരീക്ഷിച്ച വിദഗ്ധർ, ചർച്ചകൾക്കിടയിൽ ട്രംപിന്റെ ഭാഗത്തുനിന്ന് മികച്ച പ്രതികരണങ്ങൾ ഉണ്ടാകാൻ തക്കവണ്ണം തന്ത്രപരമായി സന്ദേശങ്ങൾ തയ്യാറാക്കാൻ ഇറാൻ ചർച്ചാസംഘത്തെ സഹായിച്ചു. മനഃശാസ്ത്രപരമായ ഈ തന്ത്രം വലിയ രീതിയിൽ ഫലം കണ്ടെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. ഈ ആശയവിനിമയ ശൈലി നടപ്പിലാക്കിയതിന് ശേഷം ഇറാനിൽ നിന്നുള്ള നിർദ്ദേശങ്ങളോട് ട്രംപ് കൂടുതൽ അനുകൂലമായ രീതിയിൽ പ്രതികരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനക്കരാർ ഒപ്പുവെക്കുന്നതിന് തൊട്ടുമുൻപാണ് ഈ വിചിത്രവും തന്ത്രപരവുമായ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഡൊണാൾഡ് ട്രംപിന്റെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ മുൻപും ഉയർന്നിട്ടുണ്ടെങ്കിലും അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്നാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വിശദീകരണം.

YouTube video player