മിഡിൽ ഈസ്റ്റിൽ തങ്ങളുടെ സൈനിക വിമാനങ്ങളിൽ ചെലവു കുറഞ്ഞ ഡ്രോൺ പ്രതിരോധ സംവിധാനം സ്ഥാപിച്ച് യു കെ. ഹോർമൂസിൽ ഇറാൻ കൂടുതൽ കപ്പലുകൾ കടത്തിവിട്ടു തുടങ്ങി. ചൈനയുടെയും റഷ്യയുടെയും പിന്തുണയോടെ സ്വാധീനം വിപുലീകരിക്കാനാണ് പുതിയ നീക്കം.
ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ തങ്ങളുടെ സൈനിക വിമാനങ്ങളിൽ ചെലവു കുറഞ്ഞ ഡ്രോൺ പ്രതിരോധ സംവിധാനം സ്ഥാപിച്ച് യു കെ. ഹോർമൂസ് തുറക്കാൻ പടക്കപ്പൽ അയക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണിത്. അതിനിടെ ഹോർമൂസിൽ ഇറാൻ കൂടുതൽ കപ്പലുകൾ കടത്തിവിട്ടു തുടങ്ങി. ചൈനയുടെയും റഷ്യയുടെയും പിന്തുണയോടെ സ്വാധീനം വിപുലീകരിക്കാനാണ് ഇറാന്റെ പുതിയ നീക്കം. യുദ്ധത്തിന് ശേഷം ആദ്യമായി ഇറാന്റെ ഓഹരിവിപണി ചൊവ്വാഴ്ച്ച തുറക്കും.

ഇറാനുമേൽ അമേരിക്ക ഏത് നിമിഷവും ആക്രമണം പുനരാരംഭിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് യുകെയും ഫ്രാൻസും തയാറെടുക്കുന്നത്. മിഡിൽ ഈസ്റ്റിൽ തങ്ങളുടെ സൈനിക വിമാനങ്ങളിലാണ് ചെലവു കുറഞ്ഞ ഡ്രോൺ പ്രതിരോധ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. രാജ്യങ്ങളുടെ സൈനിക അകമ്പടിയോടെ ഹോർമൂസ് തുറക്കുന്നതിൽ ഉടൻ തീരുമാനം ഉണ്ടായേക്കും. അമേരിക്കൻ പ്രസിഡണ്ടിന്റിൻ്റെ സന്ദർശനം പൂർത്തിയായതിന് പിന്നാലെ ചൈനയുമായുള്ള ബന്ധത്തിന് പ്രത്യേക സ്ഥാനപതിയെ തന്നെ ഇറാൻ നിയമിച്ചു. ഇറാൻ പാർലമെന്റ് സ്പീക്കർ എംബി ഗാലിബാഫിനാണ് ചുമതല. അമേരിക്കയുമായുള്ള ചർച്ചകളെ നയിക്കുന്നതും എംബി ഗാലിബാഫാണ്.
ഹോർമൂസിൽ കൂടുതൽ കപ്പലുകളെ ഇറാൻ കടത്തിവിട്ടു തുടങ്ങി. വിയറ്റ്നാമിലേക്ക് ഇറാക്കിൽ നിന്നുള്ള കൂറ്റൻ കപ്പൽ കടത്തിവിട്ടു. പുതിയ സംവിധാനം ഹോർമൂസിൽ ഇറാൻ പ്രഖ്യാപിക്കുമ്പോൾ ശത്രുസ്ഥാനത്തുള്ള രാജ്യങ്ങളുടേത് ഒഴികെ കപ്പലുകൾക്ക് അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. മേഖലയിൽ സ്വാധീനം വിപുലീകരിക്കാനാണ് ഇറാൻ നീക്കം. അമേരിക്കൻ ആധിപത്യത്തെ മറികടന്ന് ചൈനയുടെ പിന്തുണയോടെ പുതിയ ലോകക്രമത്തിനായി നിലകൊള്ളുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. അമേരിക്കയ്ക്ക് എതിരായ ഇറാന്റെ ചെറുത്തുനിൽപ്പ് ഇതിന് ആക്കം കൂട്ടിയെന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കറുടെ അവകാശവാദം. അമേരിക്കൻ ആധിപത്യം കാര്യങ്ങൾ തീരുമാനിക്കുന്ന ലോകം മാറിയെന്നാണ് ചൈനയുടെയും റഷ്യയുടെയും നിലപാട്.

