ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്രയിൽ ജനങ്ങളോടൊപ്പം അണി ചേർന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. നേരത്തേ ഇസ്രായേലിന്റെ വധശ്രമം അതിജീവിച്ച നേതാവാണ് മസൂദ് പെസെഷ്കിയാൻ. ഖമനേയിയുടെ വിലാപയാത്ര ഇന്ന് കടന്നുപോകുന്നത് പത്ത് കിലോമീറ്ററാണ്.

ടെഹ്റാൻ: ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്രയിൽ ജനങ്ങളോടൊപ്പം അണി ചേർന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. നേരത്തേ ഇസ്രായേലിന്റെ വധശ്രമം അതിജീവിച്ച നേതാവാണ് മസൂദ് പെസെഷ്കിയാൻ. ആയത്തുള്ള അലി ഖമനേയിയുടെ അതേ പാതയാണ് താനും ആ​ഗ്രഹിക്കുന്നതെന്ന് മുൻപ് മസൂദ് പെസെഷ്കിയാൻ പറഞ്ഞിരുന്നു. അത്തരത്തിലുള്ള സന്ദേശങ്ങളാണ് ഏറ്റവും ഉന്നതനായ നേതാവ് തന്നെ ജനങ്ങൾക്കിടയിലൂടെ ഇറങ്ങി നടന്നുകൊണ്ട് കൈമാറുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്ര ഇന്ന് കടന്നുപോകുന്നത് പത്ത് കിലോമീറ്ററാണ്. ടെഹ്റാനിലെ ഇമാം ഹുസൈൻ ചത്വരം മുതൽ ആസാദി സ്ക്വയർ വരെയുള്ള ഈ പ്രദേശം ജനങ്ങളാൽ തിങ്ങിനിറഞ്ഞിരിക്കുകയാണ്. ഇതിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ ചിത്രത്തിന് നേരെ പ്രതിഷേധ സൂചകമായി പ്രതീകാത്മക കല്ലേറ് നടത്തുന്നതും ദൃശ്യങ്ങളായി പുറത്തുവന്നു.

നാളെ ഖോം പ്രവിശ്യയിലും മറ്റന്നാൾ ഇറാഖിലെ നജാഫ് അൻഡ് കർബലയിലും അടുത്ത ദിവസം ഖമനേയി ജനിച്ചു വളർന്ന മഷ്ഹദിലും ചടങ്ങുകൾ നടക്കും. 9ന് ഇമാം റിസ പുണ്യ കേന്ദ്രത്തിലാണ് സംസ്കാരം. ഇറാന്റെ മുൻ പരമോന്നത നേതാവ് മാത്രമല്ല കുടുംബം ഒന്നാകെയാണ് വിട വാങ്ങുന്നത്, ഖമനേയിയുടെ മകൾ, മകളുടെ ഭർത്താവ്, പേരമകൾ, മുജ്തബ ഖമനേയിയുടെ ഭാര്യ ഉൾപ്പടെ അഞ്ചു പേർ. ഖമനേയിയുടെ മറ്റു മൂന്ന് ആൺമക്കൾ ചടങ്ങുകളിലുണ്ട്. മൊജ്തബ ഖമനേയി പങ്കെടുക്കുന്നില്ല.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News