അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരികരിച്ചു. 

വാഷിംഗ്ടണ്‍: ഐസിസ് തലവൻ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബാഗ്ദാദിയെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചുവെന്ന് യുഎസ് സൈന്യത്തെ അധികരിച്ച് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും സ്ഥിരികരിച്ചു. ഒരു വലിയ സംഭവം നടന്നു എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. അതേസമയം ആക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായാണ് സൈന്യം വ്യക്തമാക്കുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും സ്ഥിരീകരണം പിന്നീടുണ്ടാകുമെന്നും ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു.

Scroll to load tweet…

ബഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ (60 കോടി രൂപ) പ്രതിഫലം നൽകുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011-ൽ പ്രഖ്യാപിച്ചിരുന്നു.