കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സിഖ് ഗുരുദ്വാരയ്ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. നാല് ഭീകരരെയും സുരക്ഷാസേന വധിച്ചതായാണ് വിവരം.

ഇന്ന് രാവിലെ പ്രാദേശിക സമയം 7.45നാണ് ആക്രമണമുണ്ടായത്. കാബൂളിലെ ഷോർബസാറിലുള്ള ഗുരുദ്വാരയാണ് ആക്രമിക്കപ്പെട്ടത്. ചാവേറുകളും തോക്കേന്തിയ അക്രമികളും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ആക്രമണം നടക്കുമ്പോൾ 150ലേറെ ആളുകൾ ഗുരുദ്വാരയ്ക്കകത്ത് ഉണ്ടായിരുന്നു.

ഇസ്ലാമിക് സ്‌റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി എസ്‌ഐടിഇ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തു. താലിബാൻ നേരത്തെ തന്നെ ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് വ്യക്തമാക്കിയിരുന്നു. രണ്ടു വർഷം മുമ്പ് അഏഫ്ഗാനിസ്ഥാനിൽ സിഖുക്കാർക്കു നേരെയുണ്ടായ ഐഎസ് ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു.