വടക്കൻ സിക്കിമിലാണ് ഭക്ഷണം കാത്ത് നിന്നവ‍‍ർക്ക് നേരെയാണ് ഇസ്രയേൽ സൈന്യം വെടിയുതിർത്തത്. സമാനമായ വെടിവയ്പ് സംഭവങ്ങൾ ഏറ്റവും അധികം ആളുകൾ കൊല്ലപ്പെട്ട സംഭവമാണ് ഇത്.

ഗാസ: ഗാസയിലെ യുദ്ധത്തെ രൂക്ഷമായി അപലപിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ. ഭക്ഷണത്തിനായി കാത്തുനിൽക്കുന്നതിനിടെ ഇസ്രയേൽ സൈനികരുടെ വെടിയേറ്റ് 93 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായുള്ള വാർത്തയോടാണ് മാർപ്പാപ്പയുടെ പ്രതികരണം. പ്രാകൃതമായ ആക്രമണത്തിൽ നിന്ന് പിന്മാറണം എന്നാണ് ലിയോ പതിനാലാമൻ ആവശ്യപ്പെടുന്നത്. വടക്കൻ സിക്കിമിലാണ് ഭക്ഷണം കാത്ത് നിന്നവ‍‍ർക്ക് നേരെയാണ് ഇസ്രയേൽ സൈന്യം വെടിയുതിർത്തത്. സമാനമായ വെടിവയ്പ് സംഭവങ്ങൾ ഏറ്റവും അധികം ആളുകൾ കൊല്ലപ്പെട്ട സംഭവമാണ് ഇത്.

റാഫയുടെ തെക്കൻ മേഖലയിൽ 9 പേരെ ഇസ്രയേൽ സൈന്യം വെടിവച്ച് വീഴ്ത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം നിരവധിപ്പേർ കൊല്ലപ്പെട്ടതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഖാൻ യൂനിസിലും നാല് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം സൈനിക ഔട്ട്പോസ്റ്റുകളിലേക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ എത്തിയവർക്ക് നേരെ മാത്രമാണ് വെടിയുതിർത്തതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വാദം. കുറച്ച് പേർ കൊല്ലപ്പെട്ടതായി അറിയാമെന്നും ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. ഡബ്ല്യുഎഫ്പിയുടെ ഭക്ഷണവുമായി എത്തിയ 25 ട്രെക്കുകൾക്ക് സമീപത്തേക്ക് വലിയ രീതിയിൽ വിശന്നുവലഞ്ഞ സാധാരണക്കാർ എത്തിയെന്നാണ് യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാം വിശദമാക്കുന്നത്.

കഴിഞ്ഞ ആഴ്ചാണ് ഗാസയിലെ ഏക കത്തോലിക്കാ ദേവാലയം ഇസ്രയേൽ ആക്രമണത്തിൽ തകർന്നതും മൂന്ന് പേർ കൊല്ലപ്പെടുകയും വൈദികൻ അടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. കത്തോലിക്കാ ദേവാലയം ആക്രമിച്ചതിൽ ഇസ്രയേൽ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചിരുന്നു. ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ വീടുകൾ നഷ്ടമായ 600ലേറെ പേർക്ക് അഭയകേന്ദ്രമായിരുന്ന ദേവാലയമാണ് കഴിഞ്ഞ ആഴ്ച ഇസ്രയേൽ ആക്രമണത്തിൽ തകർന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം