ഗാസ: ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം അഞ്ചാം ദിനവും തുടരുന്നു. ഗാസയില്‍ നിന്ന് വെസ്റ്റ്ബാങ്കിലേക്ക് ഇസ്രായേല്‍ നടത്തിയ സൈനിക നടപടിയിലും വെടിവയ്പ്പിലും കുട്ടികളും സ്ത്രീകളും അടക്കം 11 പലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു. 31 കുട്ടികളുള്‍പ്പടെ 126 പലസ്തീനികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

സംഘര്‍ഷം തുടങ്ങിയതിന് പിന്നാലെ പതിനായിരത്തിലധികം പേര്‍ പലായനം ചെയ്തതായി യുഎന്‍ വ്യക്തമാക്കി. ഇസ്രായേല്‍ ആക്രമണങ്ങളില്‍ അയല്‍ രാജ്യങ്ങളിലും പ്രതിഷേധം ശക്തമായി. ലെബനന്‍ അതിര്‍ത്തിയില്‍ രണ്ട് പലസ്തീന്‍ അനുകൂലികളെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു.

സിറിയയില്‍ നിന്ന് മൂന്നുതവണ റോക്കറ്റ് ആക്രമണം ഉണ്ടായതായി ഇസ്രായേല്‍ വ്യക്തമാക്കി.
ജോര്‍ദാനിലും തുര്‍ക്കിയിലും ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധം തുടരുകയാണ്. അതിനിടെ ഐക്യരാഷ്ട്ര രക്ഷാസമിതി നാളെ വീണ്ടും ചേരും.

ഹമാസിനെതിരെ ഇസ്രായേല്‍ കരയുദ്ധം തുടങ്ങിയേക്കുമെന്ന് സൂചനയുണ് ്‌യ അതിന്റെ മുന്നോടിയായിട്ടാണ് ഇസ്രായേല്‍ പീരങ്കിയാക്രമണം ശക്തമാക്കിയത്. അതിര്‍ത്തിയില്‍ 9000ത്തോളം സൈനികരെയാണ് ഇസ്രായേല്‍ സജ്ജമാക്കിയിരിക്കുന്നത്. ഹമാസും ആക്രമണം തുടരുകയാണ്. ഹമാസ് ഇതുവരെ ഇസ്രായേലിലേക്ക് 1800 റോക്കറ്റുകള്‍ അയച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona