ഐ.എസിന്റെ ഭീകര പ്രവർത്തനങ്ങൾ തടയുന്നതിൽ താലിബാൻ വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും മിക്ക ആഴ്ചകളിലും ആക്രമണങ്ങൾ നടക്കുന്നുണ്ട്.
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭവന മന്ത്രാലയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചാവേർ അക്രമി മന്ത്രാലയത്തിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാർ തടയുകയും ഇയാൾക്കുനേരെ വെടിയുതിർക്കുകയും ചെയ്തു. പിന്നാലെ ഇയാൾ പൊട്ടിത്തെറിച്ചു. അക്രമിയുടെ തൊട്ടടുത്ത് നിന്ന ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ മതീൻ ഖാനി എഎഫ്‌പിയോട് പറഞ്ഞു. അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ, ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ആക്രമണങ്ങൾ തുടരുന്നു.
വ്യാഴാഴ്ചത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. ഡിസംബറിൽ, താലിബാൻ സർക്കാരിന്റെ അഭയാർത്ഥി മന്ത്രി ഖലീൽ ഉർ-റഹ്മാൻ ഹഖാനി കാബൂളിലെ ഓഫീസിനുള്ളിൽ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അന്നത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഐ.എസ് ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച വടക്കൻ അഫ്ഗാനിലെ ഇസ്ലാമിക് ബാങ്കിൽ നടന്ന മാരകമായ ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഐ.എസ്. ഏറ്റെടുത്തു.
Read More.... ഒന്നര മണിക്കൂർ നീണ്ട ഫോൺ ചർച്ച! റഷ്യന്‍ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമം ആരംഭിച്ചെന്ന് ട്രംപ്
താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം 170 അഫ്ഗാനികളെയും 13 അമേരിക്കൻ സർവീസ് അംഗങ്ങളെയും ഐഎസ് കൊലപ്പെടുത്തി. ഐ.എസിന്റെ ഭീകര പ്രവർത്തനങ്ങൾ തടയുന്നതിൽ താലിബാൻ വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും മിക്ക ആഴ്ചകളിലും ആക്രമണങ്ങൾ നടക്കുന്നുണ്ട്.
