ഏറെക്കാലമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുഭാവിയാണ് താരം. പാര്‍ട്ടി നിയോഗിച്ച ഉപദേശക സമിതിയായ ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കോണ്‍സുലേറ്റീവ് അംഗവുമാണ്. 

ബീജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് നടന്‍ ജാക്കി ചാന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബീജിങ്ങില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും വേദിയിലുണ്ടായിരുന്നു. ചൈന ഫിലിം അസോസിയേഷന്‍ വൈസ് പ്രസിഡന്റാണ് ജാക്കി ചാന്‍. 

''ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം എനിക്ക് മനസ്സിലായി. പറഞ്ഞത് അവര്‍ നടപ്പാക്കും. 100 വര്‍ഷത്തിനകം നടപ്പാക്കുമെന്ന പറഞ്ഞ വാഗ്ദാനങ്ങള്‍ കുറച്ച് ദശകങ്ങള്‍ക്കുള്ളില്‍ പാലിച്ചു. എനിക്ക് സിപിസി അംഗമാകാനുള്ള ആഗ്രഹമുണ്ട്''- ജാക്കി ചാന്‍ പറഞ്ഞു. ഏറെക്കാലമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുഭാവിയാണ് താരം. പാര്‍ട്ടി നിയോഗിച്ച ഉപദേശക സമിതിയായ ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കോണ്‍സുലേറ്റീവ് അംഗവുമാണ്.

ഹോങ്കോങ്ങില്‍ നടക്കുന്ന ജനാധിപത്യ സമരത്തിനെതിരെ ജാക്കി ചാന്‍ ചൈനീസ് സര്‍ക്കാറിന് അനുകൂലമായി നിലപാട് സ്വീകരിച്ചത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഹോങ്കോങ്ങും ചൈനയും എന്റെ ജന്മദേശവും വീടുമാണ്. ചൈന എന്റെ രാജ്യമാണ്, ചൈനയെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. ഹോങ്കോങ്ങില്‍ എത്രയും പെട്ടെന്ന് സമാധാനം തിരികെ കൊണ്ടുവരാന്‍ സാധിക്കും-എന്നായിരുന്നു 2019ല്‍ അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് ജാക്കി ചാനുനേരെ വിമര്‍ശനമുയര്‍ന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona