Asianet News MalayalamAsianet News Malayalam

ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേ രാ​ജി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്

അ​ടു​ത്തി​ടെ അ​ദ്ദേ​ഹം ര​ണ്ടു ത​വ​ണ ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ഗു​രു​ത​ര​മാ​യ ക​ര​ള്‍ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. 

Japan PM Shinzo Abe set to announce resignation   report
Author
Tokyo, First Published Aug 28, 2020, 12:40 PM IST

ടോ​ക്കി​യോ: ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേ രാ​ജി തന്‍റെ രാജി പ്രഖ്യാപിച്ചുവെന്ന് റിപ്പോര്‍ട്ട്. ജ​പ്പാ​നി​ലെ ദേ​ശീ​യ മാ​ധ്യ​മ​മാ​യ എ​ന്‍​എ​ച്ച്‌​കെ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം രാ​ജി​ക്ക് ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് അ​റി​യാ​ന്‍ സാ​ധി​ക്കു​ന്ന​ത്. 

അ​ടു​ത്തി​ടെ അ​ദ്ദേ​ഹം ര​ണ്ടു ത​വ​ണ ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ഗു​രു​ത​ര​മാ​യ ക​ര​ള്‍ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2021 സെ​പ്റ്റം​ബ​ര്‍ വ​രെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലാ​വ​ധി.

ധനമന്ത്രിയായ താരോ ആസോ ആയിരിക്കും ആബേയ്ക്ക് പകരം പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭരണകക്ഷിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ആബേയുടെ രാജി നേതൃത്വത്തിന് വേണ്ടിയുള്ള വടംവലിക്ക് ഇടയാക്കിയേക്കും എന്നും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്തിയെ ആബേ നടത്തിയ ആശുപത്രി സന്ദര്‍ശനം ഏതാണ്ട് എട്ടു മണിക്കൂറോളം നീണ്ടിരുന്നു. അടുത്തിടെ ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി പ്രധാനമന്ത്രിയായ വ്യക്തിയെന്ന റെക്കോഡ് ഇട്ട ദിവസം തന്നെയായിരുന്നു ഇതിന് മുന്‍പ് ആബെ തന്‍റെ ആശുപത്രി സന്ദര്‍ശനം നടത്തിയത്. 50 കൊല്ലം മുന്‍പ് ആബെയുടെ മുതിര്‍ന്ന അമ്മാവന്‍ ഇസാക്കൂ സാടോ തീര്‍ത്ത റെക്കോഡാണ് പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്ന് ഇദ്ദേഹം തിരുത്തിയത്.

Follow Us:
Download App:
  • android
  • ios