Asianet News MalayalamAsianet News Malayalam

അധികാരത്തിലെത്തിയാല്‍ ഒരു കോടി പത്ത് ലക്ഷം പേര്‍ക്ക് പൗരത്വം നല്‍കുമെന്ന് ജോ ബൈഡന്‍

അയാള്‍ ചെയ്തുവച്ച തകരാറുകള്‍ നീക്കാന്‍ കഠിനപ്രയത്നം ചെയ്യേണ്ടി വരും. മഹാമാരിയെ ശക്തമായ പ്രതിരോധിച്ച ശേഷമാകും വിഭാവനം ചെയ്തിട്ടുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയെന്നും ബൈഡന്‍

Joe Biden says will provide citizenship to 11 million people if voted to power
Author
Washington D.C., First Published Oct 15, 2020, 1:17 PM IST

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ഒരു കോടി പത്ത് ലക്ഷം പേര്‍ക്ക് പൗരത്വം  നല്‍കുമെന്ന പ്രഖ്യാപനവുമായി ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡന്‍. കൊറോണ വൈറസിനെ തുരത്തുന്നതല്ലാതെ മുന്‍ഗണനാ പട്ടികയില്‍ ഉള്ളതാണ് ഒരു കോടി പത്ത് ലക്ഷം പേരുടെ പൌരത്വം എന്നാണ് ജോ ബൈഡന്‍ പറയുന്നത്. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളോടുള്ള അമേരിക്കന് ബന്ധം വീണ്ടെടുക്കുന്നതിനും പ്രഥമ പരിഗണന നല്‍കുമെന്നാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം.

കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബില്‍ കൊണ്ടുവരുമെന്നും ഈ ബില്‍ അനുസരിച്ച് 11000000 പേര്‍ക്ക് പൌരത്വം ലഭിക്കുമെന്നുമാണ് ബൈഡന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതെന്നാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അയാള്‍ ചെയ്തുവച്ച തകരാറുകള്‍ നീക്കാന്‍ കഠിനപ്രയത്നം ചെയ്യേണ്ടി വരുമെന്നും ബൈഡന്‍ പറഞ്ഞു. മഹാമാരിയെ ശക്തമായ പ്രതിരോധിച്ച ശേഷമാകും വിഭാവനം ചെയ്തിട്ടുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. 

നിലവിലെ സാഹചര്യത്തില്‍ പുതുതലമുറ സ്കൂളുകളില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ നേരിടേണ്ടി വരുന്നത് പിരിച്ചുമുറുക്കിയ അന്തരീക്ഷത്തിലേക്കാണ്. എന്നാല്‍ ഇവരാണ് ഏറ്റവും തുറന്ന രീതിയില്‍ കാര്യങ്ങളെ വിലയിരുത്തുന്നതെന്നും ബൈഡന്‍ പറഞ്ഞു. നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് സാധാരണമല്ലെന്നും എന്താണ് സംഭവിക്കുന്നതെന്ന് ലോകരാജ്യങ്ങള്‍ അമ്പരന്നാണ് കാണുന്നതെന്നും ബൈഡന്‍ പറഞ്ഞു. 215000 അമേരിക്കക്കാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തക്കതായ നടപടികള്‍ കൃത്യസമയത്ത് ട്രംപ് സ്വീകരിക്കാത്തതാണ് കാര്യങ്ങള്‍ ഇത്ര വഷളാക്കിയതെന്നും ബൈഡന്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios