Asianet News MalayalamAsianet News Malayalam

'പുടിൻ ലഞ്ചിന് നിങ്ങളെ വിഭവമാക്കും'; സംവാദത്തിൽ ട്രംപിനെ നിർത്തിപ്പൊരിച്ച് കമലാ ഹാരിസ്

പോളണ്ടിൽ തുടങ്ങി യൂറോപ്പിൻ്റെ മറ്റു ഭാഗങ്ങളിൽ കണ്ണും നട്ടാണ് പുടിൻ കീവിൽ ഇരിക്കുന്നതെന്നും അത്തരം നേതാക്കളുടെ സമ്മർദത്തിന് മുന്നിൽ അടിയറ പറയുന്നയാളാണ് ട്രംപെന്നും അവർ പറഞ്ഞു.

Kamala Harris accuses Putin would eat Trump for lunch
Author
First Published Sep 11, 2024, 2:43 PM IST | Last Updated Sep 11, 2024, 2:44 PM IST

വാഷിങ്ടൺ: ഡെമോക്രാറ്റ് സ്ഥാനാർഥി കമലാ ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും തമ്മിലെ പ്രസിഡൻഷ്യൽ സംവാദത്തിനിടെ രസകരമായ വാദ പ്രതിവാദങ്ങൾ. പുടിൻ നിങ്ങളെ ല‍ഞ്ചിന് വിഭവമാക്കുമെന്ന് കമലാ ഹാരിസ് പറഞ്ഞപ്പോൾ മാർക്സിസ്റ്റ് എന്ന് വിളിച്ചാണ് ട്രംപ് പ്രതിരോധിച്ചത്. മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അന്താരാഷ്ട്ര ബന്ധങ്ങളോടും വ്യാപാര നയങ്ങളെയും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് നിശിതമായി വിമർശിച്ചു. ട്രംപ് സ്വേച്ഛാധിപത്യ നേതാക്കളോട് അമിതമായി ഇടപഴകുകയാണെന്ന് കമല ആരോപിച്ചു. ട്രംപിന് പുട്ടിന്റെ ഉച്ചഭക്ഷണമാകേണ്ടി വരുന്ന അവസ്ഥയുണ്ടാകുമെന്നും കമലാ ഹാരിസ് പറഞ്ഞു.

പോളണ്ടിൽ തുടങ്ങി യൂറോപ്പിൻ്റെ മറ്റു ഭാഗങ്ങളിൽ കണ്ണും നട്ടാണ് പുടിൻ കീവിൽ ഇരിക്കുന്നതെന്നും അത്തരം നേതാക്കളുടെ സമ്മർദത്തിന് മുന്നിൽ അടിയറ പറയുന്നയാളാണ് ട്രംപെന്നും അവർ പറഞ്ഞു. ട്രംപിൻ്റെ ചൈനയുമായുള്ള വ്യാപാര നയങ്ങളും കമലാ ഹാരിസ് വിമർശിച്ചു. ട്രംപിന്റെ കാലത്ത്  വ്യാപാര കമ്മി വർദ്ധിപ്പിക്കുകയും അമേരിക്കൻ താൽപ്പര്യങ്ങളെ തുരങ്കം വെച്ചെന്നും ആരോപിച്ചു. ട്രംപിൻ്റെ ഭരണകാലത്ത് അമേരിക്കൻ സാങ്കേതികവിദ്യ ചൈനയ്ക്ക് വിറ്റഴിച്ചു. ഇത് ചൈനയുടെ സൈനിക മുന്നേറ്റത്തിന് സഹായകമായി.  കൊവിഡ് വ്യാപനം കൈകാര്യം ചെയ്തതും പാളി. വൈറസിൻ്റെ ഉത്ഭവത്തെക്കുറിച്ചുള്ള സുതാര്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കിടയിലും ട്രംപ് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗിനെ പ്രശംസിച്ചെന്നും കമലാ ഹാരിസ് കുറ്റപ്പെടുത്തി. 

ൻ്റെ വ്യാപാര നയങ്ങൾ പ്രയോജനകരമാണെന്ന് വാദിച്ചുകൊണ്ടാണ് പ്രതിരോധമുയർത്തിയത്. ഉയർന്ന വില അമേരിക്കക്കാരെ ബാധിക്കില്ലെന്നും ചൈനയെയും മറ്റ് രാജ്യങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു. നിലവിലെ ഭരണകൂടം തൻ്റെ താരിഫുകൾ തുടരുകയാണെന്നും ഇത് ഗണ്യമായ പണപ്പെരുപ്പത്തിലേക്ക് നയിക്കുന്നതായും ട്രംപ് അവകാശപ്പെട്ടു. പണപ്പെരുപ്പവും കൈകാര്യം ചെയ്യുന്നതിൽ ബൈഡൻ ഭരണകൂടത്തെ അദ്ദേഹം വിമർശിച്ചു.

Read More: കളത്തിലിറങ്ങിയത് 2000 പൊലീസുകാർ, ലൈംഗിക ചൂഷണത്തിന് 'ദൈവപുത്രൻ' പാസ്റ്റർ പിടിയിൽ, സിനിമയെ വെല്ലും രംഗങ്ങൾ

നിലവിലെ സാമ്പത്തിക സാഹചര്യങ്ങളെ ഏറ്റവും മോശം കാലഘട്ടം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ട്രംപ് തൻ്റെ ഭരണകാലത്തെ സമീപനങ്ങളെ ന്യായീകരിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പണമിടപാടുകളിൽ ബില്യൺ കണക്കിന് ഡോളർ നേട്ടമായെന്നും കുറഞ്ഞ പണപ്പെരുപ്പ നിരക്ക് നിലനിർത്തിയെന്നും ട്രംപ് അവകാശപ്പെട്ടു. ഇസ്രയേൽ-പലസ്തീൻ യുദ്ധവും ​അബോർഷൻ വിഷയവും ഉയർത്തിക്കാട്ടിയാണ് ട്രംപ് കമലക്കെതിരെ രം​ഗത്തെത്തിയത്. 

Latest Videos
Follow Us:
Download App:
  • android
  • ios