Asianet News MalayalamAsianet News Malayalam

കശ്മീര്‍; തീരുമാനത്തെ എതിര്‍ത്ത് പാകിസ്ഥാന്‍, സാധ്യമായതെല്ലാം ചെയ്യുമെന്നും ഇമ്രാന്‍ ഖാന്‍

തര്‍ക്കബാധിതമായതിലൂടെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ പ്രദേശമാണ് ജമ്മു കശ്മീര്‍. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഏകപക്ഷീയമായ തീരുമാനത്തിലൂടെ അവിടുത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാവുന്നതല്ലെന്ന് ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.
 
kashmir article 370 pakistan imran khan reaction
Author
Islamabad, First Published Aug 5, 2019, 2:43 PM IST

ഇസ്ലാമാബാദ്: കശ്മീരിന് സവിശേഷാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തെ എതിര്‍ക്കുന്നതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരിലെ ജനങ്ങള്‍ ഈ തീരുമാനം അംഗീകരിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തര്‍ക്കബാധിതമായതിലൂടെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ പ്രദേശമാണ് ജമ്മു കശ്മീര്‍. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഏകപക്ഷീയമായ തീരുമാനത്തിലൂടെ അവിടുത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാവുന്നതല്ലെന്ന് ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

കശ്മീര്‍ സംബന്ധിച്ച തര്‍ക്കത്തിലെ കക്ഷി എന്ന നിലയില്‍, ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കത്തെ തടയാന്‍ സാധ്യമായ നടപടികളെല്ലാം പാകിസ്ഥാന്‍റെ ഭാഗത്തുനിന്നുണ്ടാകും. സ്വയംഭരണാധികാരം സംബന്ധിച്ച അവകാശത്തിന്‍റെ കാര്യത്തില്‍ കശ്മീരിലെ ജനങ്ങള്‍ക്ക് പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന്  എല്ലാവിധ നയതന്ത്ര പിന്തുണയും ഉറപ്പുനല്‍കുന്നതായും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.    

Follow Us:
Download App:
  • android
  • ios