ജൂലൈ 24 മുതല്‍ 27 വരെ നടന്ന പീപ്പിള്‍സ് ആര്‍മി പരിപാടിയില്‍ പങ്കെടുക്കുന്ന കിമ്മിന്റെ ചിത്രം എന്‍ കെ ന്യൂസ് പുറത്തുവിട്ടിരുന്നു. ഈ ചിത്രങ്ങളിലാണ് തലയിലെ കറുത്ത പാടുകള്‍ മറച്ച് ബാന്‍ഡേജ് വ്യക്തമായത്. 

സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റി വീണ്ടും അഭ്യൂഹം. തലക്ക് പിന്നില്‍ ബാന്‍ഡേജിട്ട ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് കിമ്മിന്റെ ആരോഗ്യ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വീണ്ടും ഇടം പിടിച്ചത്. ജൂലൈ 24 മുതല്‍ 27 വരെ നടന്ന പീപ്പിള്‍സ് ആര്‍മി പരിപാടിയില്‍ പങ്കെടുക്കുന്ന കിമ്മിന്റെ ചിത്രം എന്‍ കെ ന്യൂസ് പുറത്തുവിട്ടിരുന്നു. ഈ ചിത്രങ്ങളിലാണ് തലയിലെ കറുത്ത പാടുകള്‍ മറച്ച് ബാന്‍ഡേജ് വ്യക്തമായത്. ജൂലൈക്ക് ശേഷം നടന്ന പരിപാടികളിലും ബാന്‍ഡേജ് വ്യക്തമായിരുന്നു.

Scroll to load tweet…

കഴിഞ്ഞ കുറച്ചു കാലമായി കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയില്‍ പലവിധ അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഉത്തര കൊറിയ അഭ്യൂഹങ്ങളെ തള്ളി. ജൂണില്‍ പ്രത്യക്ഷപ്പെട്ട കിം നന്നേ മെലിഞ്ഞിരുന്നു. മെയില്‍ അദ്ദേഹം പൊതുപരിപാടികളില്‍ പങ്കെടുത്തുമില്ല.
തലയിലുണ്ടായ ചതവാണ് കറുത്ത പാടെന്ന് എന്‍കെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിന്റെ കാരണം വ്യക്തമല്ല. പാട് മാത്രം കണ്ട് രോഗകാരണം അറിയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കിം ജോങ് ഉന്നിന്റ ആരോഗ്യസ്ഥിതി മോശമാണെന്ന് പ്രചരിക്കുന്നുണ്ടെങ്കിലും ആരോപണങ്ങള്‍ക്ക് തെളിവ് കണ്ടെത്താന്‍ ദക്ഷിണകൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് പോലും സാധിച്ചിട്ടില്ലെന്ന് യോന്‍ഹാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona