ശരീരഭാരം കുറച്ച് താരതമ്യേന മെലിഞ്ഞാണ് ഒടുവിലായി ഉത്തരകൊറിയയിൽ നിന്ന് പുറത്തുവന്ന വീഡിയോയിൽ കിം കാണപ്പെട്ടത്. അതുമുതൽ ഇതെങ്ങനെ സംഭവിച്ചുവെന്നാണ് ഇന്റർനെറ്റിൽ ചർച്ച...

സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ജീവിതം എന്നും വിചിത്രമാണ്. ഇടയ്ക്ക് അപ്രത്യക്ഷമാകുകയും വിവാദമാവുകയും പിന്നീട് പ്രത്യക്ഷമാവുകയുമെല്ലാം ചെയ്യുന്ന കിമ്മിന്റെ ജീവിതം വീണ്ടും ചർച്ചയാവുകയാണ്. ഇത്തവണ കിം പ്രത്യക്ഷപ്പെട്ടത് പുതിയ ലുക്കിലാണ്. ശരീരഭാരം കുറച്ച് താരതമ്യേന മെലിഞ്ഞാണ് ഒടുവിലായി ഉത്തരകൊറിയയിൽ നിന്ന് പുറത്തുവന്ന വീഡിയോയിൽ കിം കാണപ്പെട്ടത്. അതുമുതൽ ഇതെങ്ങനെ സംഭവിച്ചുവെന്നാണ് ഇന്റർനെറ്റിൽ ചർച്ച. 

ചിലപ്പോൾ എന്തെങ്കിലും ഡയറ്റെടുത്തുകാണും എന്നാണ് ചിലർ പറയുന്നത്. റോയിറ്റേഴ്സാണ് 37കാരനായ കിമ്മിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഈ രാജ്യത്തെക്കുറിച്ചുള്ളതെല്ലാം അജ്ഞാതമാണെന്നാണ് ചിലർ വീഡിയോയോട് പ്രതികരിച്ചത്. ചിലപ്പോൾ കൊവിഡ് ബാധിച്ച് ഭാരം കുറഞ്ഞതാകാമെന്നാണ് മറ്റുചിലരുടെ അനുമാനം. 

Scroll to load tweet…

അതേസമയം ഉത്തര കൊറിയയില്‍ കനത്ത ഭക്ഷ്യക്ഷാമമാണെന്ന റിപ്പോർട്ടുകൾ കിം ശരിവച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉത്തര കൊറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതതലയോഗത്തിലാണ് കിം രാജ്യത്ത് ഭക്ഷ്യപ്രതിസന്ധിയുള്ളതായി സമ്മതിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

Read More: ഒരു കിലോ പഴത്തിന് 3300 രൂപ, കോഫിക്ക് 7400; ഭക്ഷ്യക്ഷാമത്തില്‍ വലഞ്ഞ് ഉത്തരകൊറിയ

രാജ്യാന്തര ഉപരോധം നിലനില്‍ക്കുന്നതിനാല്‍, ഉത്തര കൊറിയ പലപ്പോഴും ഭക്ഷ്യപ്രതിസന്ധിയെ അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാല്‍, കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തി ഈ പ്രതിസന്ധി നേരിടുകയാണ് പതിവ്. ചൈനയില്‍നിന്നാണ് ഉത്തര കൊറിയ ഭക്ഷ്യവസ്തുക്കളും അവശ്യവസ്തുക്കളും വാങ്ങുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളും അടച്ചിട്ടതിനാല്‍, ചൈനയില്‍നിന്നുള്ള ഇറക്കുമതി ബുദ്ധിമുട്ടിലായിരുന്നു. ഇതടക്കം പല കാരണങ്ങളാണ് പുതിയ അവസ്ഥയ്ക്ക് കാരണമായി പറയുന്നത്.

വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം അവശ്യവസ്തുക്കളുടെ വില റോക്കറ്റ് കണക്കെ ഉയരുകയാണ്. ഒരു കിലോ വാഴപ്പഴത്തിന് ഏകദേശം 45 ഡോളര്‍(3335 രൂപ) ആണ് തലസ്ഥാന നഗരമായ പോങ്യാങ്ങില്‍ വില. ഒരുപാക്കറ്റ് ചായപ്പൊടിക്ക് 70 ഡോളറും(5190രൂപ), കാപ്പിക്ക് 100 ഡോളറും(7414 രൂപ) ആണ് വില. മറ്റ് ഭക്ഷ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയര്‍ന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona